ന്യൂമോണിയയും ശ്വാസതടസവും; ഹോക്കിതാരം ബല്‍ബീര്‍ സിങ് ആശുപത്രിയില്‍

മുംബൈ- പ്രമുഖ ഇന്ത്യന്‍ ഹോക്കിതാരവും മൂന്ന് ഒളിമ്പിക്‌സിലെ സ്വര്‍ണ മെഡല്‍ ജേതാവുമായ ബല്‍ബീര്‍ സിങ് (96) ഗുരുതരാവസ്ഥയില്‍. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് വെള്ളിയാഴ്ച രാത്രിയാണ് മൊഹാലിയിലെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കടുത്ത പനിയും ശ്വാസകോശ സംബന്ധിയായ പ്രശ്‌നങ്ങളും കാരണമാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നും നിലവില്‍ ഐസിയുവിലാണെന്നും താരത്തിന്റെ കുടുംബ ഡോക്ടര്‍ രാജേന്ദ്ര കര്‍ല അറിയിച്ചു.

അതേസമയം ബല്‍ബീറിന്റെ സാമ്പിളുകള്‍ കൊറോണ പരിശോധനക്കായി അയച്ചിട്ടുണ്ട്. നാളെ ഫലം ലഭിക്കുമെന്ന് കരുതുന്നുവെന്നും ഡോക്ടര്‍ അറിയിച്ചു. കഴിഞ്ഞ ഡിസംബര്‍ 31നാണ് ബല്‍ബീര്‍ സിങ് തന്റെ 96ാം ജന്മദിനം തന്റെ വസതിയില്‍ വിപുലമായി ആഘോഷിച്ചത്. 
രാജ്യത്തിന് വേണ്ടി 1984,1952,1956 വര്‍ഷങ്ങളില്‍ ഒളിമ്പിക്‌സുകളില്‍ സ്വര്‍ണമെഡലുകള്‍ അദ്ദേഹം നേടിയിരുന്നു.
 

Latest News