Sorry, you need to enable JavaScript to visit this website.

'പാവങ്ങളുടെ കണ്ണീരൊപ്പുന്ന തുവാല'യായി ഒരു ബാലിക 

കാബൂള്‍-അഫ്ഗാനിസ്ഥാനിലെ ഏറ്റവും ദുര്‍ബലരായ കുടുംബങ്ങള്‍ക്ക് ദിവസവും ഭക്ഷണം എത്തിക്കാന്‍ സഹായിക്കുന്ന ഒരു പെണ്‍കുട്ടി  മഹല്‍ വക്. ഏകദേശം 200-300 അഫ്ഗാന്‍ കുടുംബങ്ങള്‍ക്കാണ് മഹല്‍ ദിവസേന ഭക്ഷണമെത്തിക്കുന്നത്. രാജ്യത്തിന്റെ ഉന്നമനത്തിനായി പൊരുതുന്ന അഫ്ഗാന്‍ പെണ്‍കുട്ടികള്‍ക്കും വനിതകള്‍ക്കും ഏറെ പ്രചോദനം നല്‍കുന്നതാണ് ഈ ബാലിക. കൊറോണ വൈറസ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് മഹല്‍ നല്‍കിയ സംഭാവനകളെ പ്രശംസിച്ച് നിരവധി പേരാണ് ഇന്നലെ മാത്രം സമൂഹ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടത്. ഗേള്‍സ് ഓഫ് അഫ്ഗാനിസ്ഥാന്‍  എന്ന ഫേസ്ബുക്ക് അക്കൗണ്ടിലാണ് മഹലിനെ കുറിച്ച് വിശദീകരിച്ചിരിക്കുന്നത്. 

മഹലിനെ കുറിച്ചുള്ള ചില കുറിപ്പുകള്‍

> സോയാ ഹൊതാക്: മഹലിന്റെ മനുഷ്യത്വപരമായ പ്രവര്‍ത്തനം വളരെ  പ്രചോദനം നല്‍കുന്നു. ജനങ്ങള്‍ക്കായി കൂടുതല്‍ പ്രവര്‍ത്തിക്കാന്‍ അവള്‍ക്കാകട്ടെയെന്നു പ്രാര്‍ത്ഥിക്കുന്നു. നമ്മളെല്ലാവരും അവളുടെ പാത പിന്തുടരണം. 
> നിസാര്‍: ഇവളാണ് ശക്തി. എല്ലാദിവസവും ഇവള്‍ പാവങ്ങള്‍ക്ക് ഭക്ഷണമെത്തിക്കുന്നു. ഭക്ഷണം പാക്ക് ചെയ്ത് അവള്‍ ആവശ്യക്കാരില്‍ എത്തിക്കുന്നു. 
> സ്‌റ്റോറായ് സര്‍വറി: പാവങ്ങളുടെ കണ്ണീരൊപ്പുന്ന തുവാലയായ ഒരു പെണ്‍കുട്ടിയാണ് മഹല്‍. ഇതിനെയാണ് മനുഷ്യത്വമെന്നും സേവനമെന്നും പറയുന്നത്. 
 

Latest News