Sorry, you need to enable JavaScript to visit this website.

മനംകവര്‍ന്ന് സിദ്‌റയുടെ പുതിയ ഗാനം ഖുര്‍ആനിലെ ഹഖ്

മഞ്ചേരി- ലോക്ഡൗണിനിടെ, വിശുദ്ധ മാസത്തില്‍ ആസ്വാദകരുടെ മനം കവര്‍ന്ന് പ്രശസ്ത ഗായിക സിദ്‌റത്തുല്‍ മുന്‍തഹയുടെ പുതിയ ഗാനം. വിശുദ്ധ ഖുര്‍ആനെക്കുറിച്ചും റമദാന്റെ ശ്രേഷ്ഠതയും വിവരിക്കുന്ന ഖുര്‍ആനിലെ ഹഖ്  എന്ന ഗാനം യൂട്യൂബിലാണ് റിലീസ് ചെയ്തത്. അമീന്‍ കാരക്കുന്നിന്റേതാണ് രചന. സിദ്‌റയുടെ സഹോദരങ്ങളാണ് ഈ ആല്‍ബത്തിന്റെ പിന്നണിയിലെന്നതും സവിശേഷതയാണ്.

അര്‍ഥസമ്പുഷ്ടവും ഭാവതീവ്രവുമായ വരികള്‍ സിദ്‌റയുടെ വേറിട്ട ആലാപനം മനോഹരമാക്കിയിട്ടുണ്ട്.
സഹോദരങ്ങളായ ബയാനുസ്സമാന്‍, ഇഹ്‌സാന്‍, സിബ്ഗത്തുല്ല എന്നിവരും മുഹമ്മദ് അക്ബറും അണിയറയില്‍ കരുത്തുപകരുന്നു.

പ്രശസ്ത സംവിധായകന്‍ മുഹ്‌സിന്‍ പരാരിയാണ് സിദ്‌റത്തുല്‍ മുന്‍തഹയുടെ യൂട്യൂബ് പേജില്‍ പുതിയ ഗാനം റിലീസ് ചെയ്തത്. അടച്ചിരിപ്പിന്റെ ഈ കാലത്ത് ഖുര്‍ആനിക തത്വങ്ങളിലേക്ക് വെളിച്ചം വീശുന്നതാണ് തന്റെ പുതിയ ആല്‍ബമെന്ന്  ഗായിക സിദ്‌റത്തുല്‍ മുന്‍തഹ പറഞ്ഞു.

Latest News