കോവിഡ് കാലം വീട്ടിൽ ഒതുങ്ങിക്കഴിയേണ്ടിവരുന്ന ബോളിവുഡ് താരങ്ങൾ വ്യത്യസ്ത രീതിയിലാണ് സമയം ചെലവഴിക്കുന്നത്. ചിലർക്ക് പാചകം, ചിലർക്ക് വായന, ചിലർക്ക് യോഗ, ഫിറ്റ്‌നസ് അങ്ങനെ... നടി ദീപിക പദുകോൺ നല്ല സിനിമകൾ കാണാനാണ് അധിക സമയവും ചെലവിടുന്നത്. ഭർത്താവ് രൺവീർ സിംഗും ഒപ്പം കൂടും. സിനിമ കാണുക മാത്രല്ല, തനിക്ക് ഇഷ്ടപ്പെട്ട ചിത്രങ്ങൾ കാണാൻ ആരാധകരെ പ്രേരിപ്പിക്കുകയും ചെയ്യുന്നു ദീപിക. പ്രശസ്ത ഹോളിവുഡ് ചിത്രങ്ങളായ ഹെർ, ഫാന്റം ത്രെഡ് എന്നിവയാണ് കാണണമെന്ന് സോഷ്യൽ മീഡിയയിൽ ആവശ്യപ്പെടുന്നത്. രണ്ടും നിരൂപക പ്രശംസ നേടിയ ചിത്രങ്ങളുമാണ്.