തെലങ്കാന- കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ഏർപ്പെടുത്തിയ ലോക്ഡൗൺ ഈ മാസം 29 വരെ നീട്ടുമെന്ന് തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവു വ്യക്തമാക്കി. ഏഴു മണിക്കൂർ നീണ്ട മന്ത്രിസഭ യോഗത്തിന് ശേഷമാണ് തീരുമാനം. ലോക്ഡൗൺ നീട്ടണമെന്നാണ് ജനം ആവശ്യപ്പെടുന്നതെന്നും തീരുമാനം പ്രധാനമന്ത്രിയെ അറിയിച്ചെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. തെലങ്കാനയിലെ ആറു ജില്ലകൾ റെഡ് സോണിലും 18 ജില്ലകൾ ഓറഞ്ചിലും ഒൻപതെണ്ണം റെഡ് സോണിലുമാണ്. മൂന്നു ജില്ലകളിൽ രോഗവ്യാപന തോത് വലിയതാണ്. റെഡ് സോണിലെ ഷോപ്പുകളും തുറക്കാമെന്ന് കേന്ദ്രം അനുമതി നൽകുന്നുണ്ടെങ്കിലും ഒരുഷോപ്പും തുറക്കില്ലെന്നും റാവു വ്യക്തമാക്കി. 1096 കോവിഡ് രോഗികളാണ് തെലങ്കാനയിലുള്ളത്. ഇതിൽ 439 പേർ ആശുപത്രിയിലാണ്. 628 പേർ ആശുപത്രി വിട്ടു.