മുംബൈ-ലോക് ഡൗണ്‍ കാലത്തു അടച്ചിട്ട പുകയില, മദ്യവില്‍പ്പന ശാലകള്‍ വീണ്ടും തുറക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിന് എതിരെ ബോളിവുഡ് താരം രവീണ ടണ്ടണും ഗാനരചയിതാവ് ജാവേദ് അക്തറും. കൊറോണ വൈറസ് ലോക്കഡൗണ്‍ രണ്ടാഴ്ച നീട്ടിക്കൊണ്ട് പ്രഖ്യാപിച്ച നിരവധി ഇളവുകളുടെ ഭാഗമായാണ് മദ്യവില്‍പ്പന ശാലകള്‍ അടക്കം തുറക്കാനുള്ള തീരുമാനം. 'പാന്‍/ഗുട്ക കടകള്‍ക്ക് യായ്..നന്നായി, തുപ്പല്‍ വീണ്ടും ആരംഭിക്കട്ടെ അതിയശകരം!!!' എന്നാണ് എഎന്‍ഐയുടെ ട്വീറ്റ് പങ്കുവച്ചുകൊണ്ട് രവീണ ടണ്ടണ്‍ ട്വിറ്ററില്‍ കുറിച്ചത്.
'ലോക്ഡൗണിനിടെ മദ്യശാലകള്‍ തുറക്കുന്നത് വിനാശകരമായ ഫലങ്ങള്‍ മാത്രമേ നല്‍കുകയുള്ളു. ഇപ്പോള്‍ ഗാര്‍ഹിക പീഡനങ്ങള്‍ വര്‍ദ്ധിച്ചിരിക്കുകയാണ്. മദ്യം കൂടി നല്‍കുമ്പോള്‍ ഈ ദിവസങ്ങള്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും കൂടുതല്‍ അപകടകരമാകും' എന്നാണ് ജാവേദ് അക്തറുടെ ട്വീറ്റ്.