Sorry, you need to enable JavaScript to visit this website.

ലോക്ക്ഡൗണില്‍ ആമസോണിന്  ഏറ്റവും നഷ്ടം നേരിട്ടത് ഇന്ത്യയില്‍ 

മുംബൈ-ആഗോള ഇ കൊമേഴ്‌സ് ഭീമനായ ആമസോണിന് കോവിഡ് കാലത്ത് ഏറ്റവുമധികം നഷ്ടം സംഭവിച്ചത് ഇന്ത്യയിലെന്ന് കണക്കുകള്‍. രാജ്യത്ത് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ എല്ലാ ഇകൊമേഴ്‌സ് കമ്പനികളും സ്മാര്‍ട്ട്‌ഫോണ്‍ തുടങ്ങിയ ജനപ്രിയ ഉത്പന്നങ്ങളുടെ വില്‍പന നിര്‍ത്താന്‍ നിര്‍ബന്ധിതരായിരുന്നു ഇതാണ് കമ്പനികള്‍ക്ക് വലിയ നഷ്ടത്തിനിടയാക്കിയത്. ലോകവ്യാപകമായ വ്യാപാരത്തില്‍ ഏറ്റവും വലിയ തിരിച്ചടി നേരിട്ടത് ഇന്ത്യയിലാണെന്നാണ് ആമസോണ്‍ കമ്പനിയുടെ സീനിയര്‍ വൈസ് പ്രസിഡന്റും ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസറുമായ ബ്രിയാന്‍ ടി ഒല്‍സാവസ്‌കി പറയുന്നത്. 40 ദിവസം നീണ്ടുനിന്ന ലോക്ക്ഡൗണില്‍ ഫഌപ്കാര്‍ട്ട്, ആമസോണ്‍ ഉള്‍പ്പടെയുള്ള ഇകൊമേഴ്‌സ് സ്ഥാപനങ്ങള്‍ക്കെല്ലാം അവശ്യവസ്തുക്കള്‍ മാത്രം വില്‍ക്കുവാനേ അനുമതി നല്‍കിയിരുന്നുള്ളു. ഇതിനിടയില്‍ വിലക്ക് നീക്കിയെങ്കിലും സമ്മര്‍ദ്ദത്തെ തുടര്‍ന്ന് പിന്‍വലിക്കുകയായിരുന്നു. ഈ കാലയളവില്‍ കമ്പനിയുടെ ലാഭത്തില്‍ 29 ശതമാനത്തിന്റെ ഇടിവാണ് രേഖപ്പെടുത്തിയത്.


 

Latest News