കണ്ണൂര്‍- സോഷ്യല്‍ മീഡിയകളിലൂടെ തന്റെ പേരില്‍ പ്രചരിക്കുന്ന വ്യാജ പോസ്റ്റിന്റെ സത്യാവസ്ത വെളിപ്പെടുത്തി നടി മാലാ പാര്‍വതി. യുവത എന്ന ഫേസ്ബുക്ക് പേജില്‍ തന്റെ ചിത്രം ഉള്‍പ്പെടെ ഷെയര്‍ ചെയ്ത് പ്രത്യക്ഷപ്പെട്ട പോസ്റ്റിനെതിരെയാണ് നടി രംഗത്ത് എത്തിയിരിക്കുന്നത്. 'മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രി ആയതിന് ശേഷം മാത്രമേ മാലാ പാര്‍വതി അഭിനയ രംഗത്ത് തുടരുകയുള്ളൂ' എന്ന കുറിപ്പാണ് പ്രചരിക്കുന്നത്. പോസ്റ്റിന്റെ ഉള്ളടക്കം താന്‍ പറയാത്ത കാര്യങ്ങളാണെന്നും ഇത്തരം വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിച്ചാല്‍ നിയമ നടപടി സ്വീകരിക്കുമെന്നും മാലാ പാര്‍വതി ഫെയ്‌സ്ബുക്കില്‍ കുറിച്ചു. യുവത എന്ന പേജില്‍ വന്നതാണ് താഴെ കൊടുത്തിരിക്കുന്ന സ്‌ക്രീന്‍ ഷോര്‍ട്ടുകള്‍. ഞാന്‍ പറയാത്ത കാര്യങ്ങളാണ്. എന്റെ ചിത്രം സഹിതം ഇത്തരം വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിച്ചാല്‍ നിയമ നടപടി സ്വീകരിക്കും. വ്യാജപ്രചാരണങ്ങളും അശ്ലീലവര്‍ഷവും കൊണ്ട് എന്റെ നിലപാട് മാറുമെന്ന് ആരും കരുതണ്ട- നടി പറഞ്ഞു.