ഒരു ലോഡ് സാധനങ്ങള്‍ അയച്ചുവെന്ന് റാണാ അയ്യൂബ്; ആരുടെ വകയെന്ന് ചോദിച്ച് രാഹുല്‍

ന്യൂദല്‍ഹി- ദാലും പഞ്ചസാരയും എണ്ണയുമടക്കം ഒരു ലോഡ് സാധനങ്ങള്‍ അയച്ചുവെന്ന് പ്രശസ്ത മാധ്യമ പ്രവര്‍ത്തക റാണാ അയ്യൂബ്. ലോറിയില്‍ നിറച്ച സാധനങ്ങളുടെ ചിത്രവുമായാണ് റാണാ അയ്യൂബിന്റെ ട്വിറ്റര്‍ സന്ദേശം. എവിടെ നിന്ന് എങ്ങോട്ട് എന്ന് വ്യക്തമാക്കാത്തതിനെ തുടര്‍ന്ന് കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ചോദ്യം ഉന്നയിച്ചു.

ഇതു നിങ്ങളുടെ വകയാണോ സംഘടനയുടേയെ പാര്‍ട്ടിയുടെയോ വകയാണോ എന്നാണ് രാഹുലിന്റെ ചോദ്യം.

ഞങ്ങളുടെ സാധനങ്ങളുമായി ലോറി പുറപ്പെട്ടുവെന്ന് മാത്രമാണ് റാണാ അയ്യൂബിന്റെ ട്വീറ്റ്. ആരുടെ വക എന്നുകൂടി വ്യക്തമാക്കണമെന്ന് രാഹുല്‍ ആവശ്യപ്പെട്ടു.  

 

Latest News