തളിപ്പറമ്പ്- ഫാദിയയുടെ കുക്കിംഗ് ചാനലില്‍ പുതിയ വിഭവം ചോക്കോ മൂണ്‍ ആണ്. കുട്ടികള്‍ക്കുവേണ്ടിയാണ് ചോക്കളേറ്റ് മൂണ്‍ ഒരുക്കിയതെങ്കിലും ലോക്ഡൗണ്‍ കാലത്ത് കുട്ടികള്‍ക്ക് അധികമുള്ള സയമം ചെലവഴിക്കുന്നതില്‍ നല്ലൊരു മാതൃക കൂടി ആയിരിക്കയാണ് ഈ കൊച്ചുമിടുക്കി.
ആറാം ക്ലാസുകാരിയുടെ കുക്കിംഗ് വിത്ത് ഫാദി യൂട്യൂബ് ചാനല്‍ ശ്രദ്ധിക്കപ്പെട്ടു വരികയാണ്. പ്രാദേശിക ചാനലുകള്‍ പരിചയപ്പെടുത്തിയോടെ പെട്ടെന്ന് താരമായത് ഫാദിയക്ക് വിശ്വസിക്കാനാവുന്നില്ല.
അപ്പത്തരങ്ങളുണ്ടാക്കാന്‍ ഉമ്മയോടൊപ്പം കൂടാറുള്ള ഫാദിയക്ക് ചെറിയ ക്ലാസില്‍ പടിക്കുമ്പോള്‍ തന്നെ പാചകവുമായി കൂട്ടുകൂടിയിരുന്നു.
പുസ്തകം വായിച്ചും യൂ ട്യൂബ് നോക്കിയും ഉമ്മയടക്കം മറ്റുള്ളവരോട് ചോദിച്ചറിഞ്ഞുമാണ് ഫാദിയ വിഭവങ്ങള്‍ തയാറാക്കുന്നത്. ബംഗളൂരുവില്‍ കഫേ നടത്തുന്ന കുഞ്ഞിമംഗലം സ്വദേശി എം.ഫൈസലിന്റേയും കോരന്‍ പീടിക ഹലീമ മന്‍സിലില്‍ ഖദീജയുടേയും മകളാണ് ഫാദിയ. കുട്ടികള്‍ക്ക് പാഠ്യേതര പ്രവര്‍ത്തനങ്ങളില്‍ പ്രോത്സാഹനം നല്‍കാറുള്ള പഴയങ്ങാടി വാദിഹുദ പ്രോഗസീസ് ഇംഗ്ലീഷ് സ്‌കൂള്‍ വിദ്യാര്‍ഥിനിയാണ് ഹാദിയ.
ലോക്ഡൗണ്‍ കാലത്ത് ഫാദിയ വിഭവങ്ങള്‍ ഉണ്ടാക്കി തുടങ്ങിയെന്നും വീഡിയോകള്‍ ഷെയര്‍ ചെയ്യണമെന്ന് ഫാദിയ ആവശ്യപ്പെട്ടപ്പോള്‍ അതിനു തടസ്സം നിന്നില്ലെന്നും ഫൈസലും ഖദീജയും പറയുന്നു. പഠനത്തിനുശേഷം ബാക്കിയുള്ള സമയം കുട്ടികള്‍ ഇങ്ങനെ ഏതെങ്കിലും കാര്യങ്ങളില്‍ ഏര്‍പ്പെടുന്നത് നല്ലതാണെന്നും അവര്‍ അഭിപ്രായപ്പെട്ടു. മുറുക്ക്, പോട്ട് കുള്‍ഫി, ചിക്കന്‍ നഗറ്റ്‌സ്, ചക്കക്കുരു എരിശ്ശേരി, സീബ്ര കേക്ക്, കശുമാങ്ങ മിഠായി തുടങ്ങിയ പല വിഭവങ്ങളും ഫാദിയ തയാറാക്കിയിട്ടുണ്ട്.
ഫാദിയയുടെ യൂട്യൂബ് ചാനല്‍ സന്ദർശിക്കാം