Sorry, you need to enable JavaScript to visit this website.

രാമാനന്ദ് സാഗറിന്റെ ശ്രീകൃഷ്ണ പരമ്പര വീണ്ടും ദൂരദര്‍ശനില്‍

മുംബൈ- ഇരുപത് വര്‍ഷത്തെ ഇടവേളക്കുശേഷം രാമാനന്ദ് സാഗറിന്റെ ഇതിഹാസ പുരാണ പരമ്പരയായ ശ്രീകൃഷ്ണ ദൂരദര്‍ശന്‍ വീണ്ടും സംപ്രേഷണം ചെയ്യുന്നു. കോവിഡ് വ്യാപനം തടയുന്നതിനായി ദേശവ്യാപക ലോക്ഡൗണ്‍ പ്രഖ്യാപിച്ചതിനുശേഷം  ജനപ്രിയ ഇതിഹാസങ്ങളായ രാമായണത്തിനും മഹാഭാരതത്തിനും പിന്നാലെയാണ് ശ്രീകൃഷ്ണ പരമ്പര കൂടി വരുമെന്ന ദൂരദര്‍ശന്റെ അറിയിപ്പ്.
ഉടന്‍ വരുന്നു: ശ്രീ കൃഷ്ണ എന്ന് ഡിഡി നാഷണല്‍ ചാനലിന്റെ ട്വിറ്റര്‍ പോസ്റ്റിലാണ് അറിയിച്ചത്. ശ്രീകൃഷ്ണന്റെ ഇതിഹാസ ജീവിതത്തെ വിവരിക്കുന്ന ഈ പരമ്പരയുടെ രചനയും സംവിധാനവും നിര്‍മാണവും  രാമാനന്ദ് സാഗറാണ്.
1993 മുതല്‍ ദൂരദര്‍ശന്റെ മെട്രോ ചാനലിലാണ് (ഡിഡി 2) സംപ്രേഷണം തുടങ്ങിയതെങ്കിലും 1996 ല്‍ ഡിഡി നാഷണലിലേക്ക് മാറ്റിയിരുന്നു.   
ശ്രീകൃഷ്ണന്റെ കൗമാര കാലത്തെ വേഷം സ്വപ്നില്‍ ജോഷിയും മുതിര്‍ന്ന കൃഷ്ണന്റെ വേഷം
നടന്‍ സര്‍വദാമന്‍ ഡി ബാനര്‍ജിയുമാണ് അവതരിപ്പിച്ചത്. പരമ്പരയില്‍ വേഷമിട്ടവരില്‍ ദീപക് ദീല്‍കര്‍, പിങ്കി പരീഖ് എന്നിവരും ഉള്‍പ്പെടുന്നു.

 

Latest News