ഹൈദരാബാദ്-ഒരു കാലത്തു സൂപ്പര്‍താര ചിത്രങ്ങളിലെ സ്ഥിരം സാന്നിധ്യമായിരുന്നു റായ് ലക്ഷ്മി. മോഹന്‍ലാല്‍, മമ്മൂട്ടി എന്നിവരുടെ നിരവധി ചിത്രങ്ങളില്‍ നായിക. തമിഴും കടന്നു ഹിന്ദിയിലും താരം എത്തി. എന്നാലത് പാളി. അതോടെ തെന്നിന്ത്യയിലും അവസരം കുറഞ്ഞു. ഇപ്പോള്‍ ഗ്ലാമറസ് വേഷങ്ങളുമായി സോഷ്യല്‍ മീഡിയയില്‍ സജീവമാണ് താരം. തന്റെ സ്വകാര്യ ജീവിതത്തില്‍ ഉണ്ടായ പാളിച്ചകളെ കുറിച്ചും തകര്‍ച്ചകളെ കുറിച്ചും വെളിപ്പെടുത്തുകയാണ് താരം. 'എല്ലാ രീതിയിലുമുള്ള ഡേറ്റിങ് ഞാന്‍ ആസ്വദിച്ചിട്ടുണ്ട്, അതൊക്കെ എനിക്ക് ഒരു ക്രേസ് ആയിരുന്നു. വണ്‍ നൈറ്റ് സ്റ്റാന്റിനോട് എനിക്ക് യോജിപ്പ് ഇല്ലായിരുന്നു. എന്നാല്‍ അതൊക്കെ എല്ലാവര്‍ക്കും വ്യക്തിപരമായ കാര്യം ആണ്.പക്ഷെ ഡേറ്റിങ്ങില്‍ ഒന്നും തന്നെ ആരും ആയി മാനസിക അടുപ്പം ഇല്ലായിരുന്നു. അപരിചിതര്‍ ആയി ഇത്തരത്തില്‍ ഉള്ള ബന്ധം എനിക്ക് ഇല്ല. എന്നാല്‍ അടുപ്പം ഉള്ള എല്ലാവരും ആയി ഇങ്ങനെ ഒരു അടുപ്പം ഉള്ളതായി കരുതരുത്. പ്രണയ വികാരങ്ങളെ നിയന്ത്രിക്കാന്‍ ഇഷ്ടം ഇല്ലായിരുന്നു, അതുപോലെ തന്നെ നമുക്ക് സ്‌നേഹവും വിശ്വാസവും ഉള്ളവരും ആയി മാത്രമേ ഇത്തരത്തില്‍ ഉള്ള ബന്ധത്തിന് കഴിയൂ. എന്നാല്‍ ഇവരില്‍ പലരും എന്നെ വഞ്ചിച്ചു. പലരും തന്നോട് ഇത്തരത്തില്‍ ഉള്ള അടുപ്പം കാണിച്ചത് തന്റെ ശരീരത്തോട് തോന്നിയ ഇഷ്ടം കൊണ്ട് മാത്രമായിരുന്നു-റായ് ലക്ഷ്മി പറഞ്ഞു.