Sorry, you need to enable JavaScript to visit this website.

ആശുപത്രി ഗേറ്റിന് മുമ്പില്‍ നിന്ന് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു

ഭോപ്പാല്‍- ഭോപ്പാലില്‍ ആശുപത്രിയ്ക്ക് മുമ്പില്‍ നിന്ന്  പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി ബലാല്‍സംഗം ചെയ്തു. പതിനേഴുകാരിയായ  പെണ്‍കുട്ടിയാണ് പീഡനത്തിന് ഇരയായത്.കഴിഞ്ഞ ദിവസം സുഹൃത്തിനൊപ്പം ജെപി ആശുപത്രിയിലേക്ക് പോകുകയായിരുന്നു പെണ്‍കുട്ടി. രാത്രി 7.20 ഓടെ ആശുപത്രി ഗേറ്റിന് സമീപം വെച്ച് കാറിലെത്തിയ രണ്ട് പേര്‍ പെണ്‍കുട്ടിയെ ബലമായി വാഹനത്തിലേക്ക് പിടിച്ചുകയറ്റുകയായിരുന്നു.

പിന്നീട് പീഡിപ്പിച്ച ശേഷം ഗോവിന്ദപുരത്തിന് സമീപം ആളൊഴിഞ്ഞ സ്ഥലത്ത് ഉപേക്ഷിക്കുകയായിരുന്നു.എന്നാല്‍ ലോക്ക്ഡൗണില്‍ ഈ റൂട്ടില്‍ എട്ട് പോലിസ് ചെക്ക് പോയിന്റുകള്‍ ഉണ്ടായിട്ടും കാര്‍ നിര്‍ത്തി പരിശോധിക്കാന്‍ അധികൃതര്‍ തയ്യാറായില്ലെന്ന് നാട്ടുകാര്‍ ആരോപിച്ചു. പെണ്‍കുട്ടിയുടെ പരാതിയില്‍ പ്രതികള്‍ക്ക് എതിരെ പോക്‌സോ കേസ് ചുമത്തി കേസ് രജിസ്ട്രര്‍ ചെയ്തിട്ടുണ്ട്.
ഭോപ്പാലില്‍  ഒരാഴ്ച്ചക്കിടെ രണ്ടാമത്തെ സംഭവമാണ് നടക്കുന്നത്. നേരത്തെ കാഴ്ചാ വൈകല്യമുള്ള പെണ്‍കുട്ടിയെ വീട്ടില്‍ കയറി ചിലര്‍ പീഡിപ്പിച്ചിരുന്നു.
 

Latest News