പ്രാഗ്-ടോം ആന്‍ഡ് ജെറിയുടെ സംവിധായകനും വിഖ്യാത ആനിമേറ്ററുമായ ജീന്‍ ഡിച്ച് അന്തരിച്ചു. 95 വയസായിരുന്നു. അമേരിക്കന്‍ ഓസ്‌കാര്‍ പുരസ്‌കാര ജേതാവും ചിത്രകാരനും ആനിമേറ്ററും ചലച്ചിത്ര സംവിധായകനും നിര്‍മ്മാതാവുമായ ജീന്‍ ഡിച്ചിന് 95 വയസ്സായിരുന്നു പ്രായം.
വ്യാഴാഴ്ച രാത്രിയോടെ പ്രാഗിലെ വസതിയില്‍ വച്ച് അപ്രതീക്ഷിതമായി മരണം സംഭവിക്കുകയായിരുന്നുവെന്ന് ജീനിന്റെ പ്രസാധകന്‍ പീറ്റര്‍ ഹിമ്മെല്‍ അറിയിച്ചു.
ഡീച്ചിന്റെ ചലച്ചിത്രം മണ്‍റോ 1960 ല്‍ മികച്ച ആനിമേറ്റഡ് ഹ്രസ്വചിത്രത്തിനുള്ള അക്കാദമി അവാര്‍ഡ് നേടി. 1964ല്‍ 'ഹൗ ടു ആവൊയ്ഡ് ഫ്രണ്ട്ഷിപ്', 'ഹിറീസ് നുട്‌നിക്' എന്നീ ചിത്രങ്ങള്‍ക്കായി ആക്കാദമി അവാര്‍ഡില്‍ നാമനിര്‍ദേശം ചെയ്യപ്പെട്ടിരുന്നു. ടോം ആന്‍ഡ് ജെറി സിരീസിലെ 13 ചിത്രങ്ങളും പോപോയ് ദി സെയ്‌ലര്‍ സിരീസിലെ ചില എപ്പിസോഡുകളും ജീന്‍ സംവിധാനം ചെയ്തിട്ടുണ്ട്. 'മണ്‍റോ എന്ന ആനിമേറ്റഡ് ഷോര്‍ട്ട് ഫിലിമിന് വേണ്ടിയാണ് ഓസ്‌കാര്‍ അവാര്‍ഡ് ലഭിച്ചത്. 1924 ഓഗസ്റ്റ് 8നു ചിക്കാഗോയിലാണ് ജീന്‍ ജനിച്ചത്. 1959ല്‍ 10 ദിവസത്തെക്കായി പ്രാഗിലെത്തിയ ജീന്‍ ഒരു പെണ്‍ക്കുട്ടിയുമായി പ്രണയത്തിലാകുകയും പ്രാഗില്‍ സ്ഥിര താമസമാക്കുകയുമായിരുന്നു.