Sorry, you need to enable JavaScript to visit this website.

പുണ്യമാസം പടിവാതില്‍ക്കല്‍; നിര്‍ദേശങ്ങളുമായി ലോകാരോഗ്യ സംഘടന

ന്യൂദല്‍ഹി-പുണ്യമാസം ആസന്നമായിരിക്കെ കോവിഡ് പശ്ചാത്തലത്തില്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍ ആവര്‍ത്തിച്ച് ലോകാരോഗ്യ സംഘടന. വിശുദ്ധ മാസത്തിലും എല്ലാവരും സാമൂഹിക അകലം പാലിക്കണമെന്ന് ലോകാരോഗ്യ സംഘടന അഭ്യര്‍ഥിച്ചു.

ആളുകള്‍ തമ്മില്‍ എല്ലാ സമയത്തും  ഒരു മീറ്റര്‍ (മൂന്ന് അകടി) അകലം നിര്‍ബന്ധമായും പാലിച്ചിരിക്കണം. കോവിഡ് 19 പശ്ചാത്തലത്തില്‍ സുരക്ഷിത റമദാന്‍ എന്ന തലക്കെട്ടിലാണ് ഡബ്ല്യു.എച്ച്.ഒ ഇടക്കാല മര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചത്.

ശാരീരിക സമ്പര്‍ക്കമില്ലാത്ത അഭിവാദ്യ രീതികള്‍ പിന്തുടരണം. കൈവീശുക, കൈ നെഞ്ചില്‍ ചേര്‍ത്തുവെക്കുക, തല കുലുക്കുക തുടങ്ങി മതപരമായും ആചാരപരമായും അനുവദനീയമായ രീതികള്‍ സ്വീകരിക്കാം.

ജനങ്ങള്‍ തമ്മില്‍ അടുത്തിടപഴകുമ്പോള്‍ ചമച്ചു തുപ്പുമ്പോഴും മറ്റുമാണ് കോവിഡ് പകരുന്നത്.
ജനങ്ങള്‍ തമ്മില്‍ അകലം പാലിക്കുന്നതിന് വിവിധ രാജ്യങ്ങള്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. സമ്പര്‍ക്കം ഒഴിവാക്കി രോഗം പടരുന്നത് തടയുകയെന്ന ലക്ഷ്യമാണ് ഇതിനുള്ളത്. ഇവയാണ് വൈറസ് വ്യാപിക്കാതിരിക്കാനുള്ള അടിസ്ഥാന നടപടികളെന്ന് ഡബ്ല്യു.എച്ച്. ഒ ഓര്‍മിപ്പിച്ചു.

പള്ളികള്‍ അടച്ചുപൂട്ടിയതും ഒത്തുചേരല്‍ തടഞ്ഞതുമടക്കം സാമൂഹിക അകലത്തിനായി സ്വീകരിച്ച നടപടികള്‍ സാമൂഹികമായും മതപരമായും കൂടുതല്‍ കൂട്ടായ്മകള്‍ നടക്കാറുള്ള റമദാനില്‍ പ്രത്യേകം ബാധിക്കുമെന്നറിയാം. എങ്കില്‍ പോലും വിവിധ രാജ്യങ്ങളില്‍ പ്രഖ്യാപിച്ച നടപടികള്‍ അനുസരിച്ചേ മതിയാകൂയെന്ന് ലോകാരോഗ്യ സംഘടന ഉണര്‍ത്തി.

സാമൂഹിക, മത ചടങ്ങുകള്‍ റദ്ദാക്കിയത് ഗൗരവത്തോടെ തന്നെ പരിഗണിക്കണം. കാര്യങ്ങള്‍ കൃത്യമായി വിലയിരത്തിയാണ് സാമൂഹിക അകലം ഉറപ്പാക്കുന്നതിനുള്ള നടപടികള്‍ പ്രഖ്യാപിച്ചത്. മാര്‍ഗനിര്‍ദേശങ്ങള്‍ രാഷ്ട്രങ്ങളും ജനങ്ങളും അംഗീകൃത സ്രോതസ്സുകളില്‍നിന്നു തന്നെ തേടണം.

റമദാന്‍ കൂട്ടായ്മകള്‍ അനുവദിക്കുകയാണെങ്കില്‍ കോവിഡ് വ്യാപനം തടയുന്നതിനുള്ള എല്ലാ നടപടികളും സ്വീകരിച്ച ശേഷമായിരിക്കണം. മതപരമായ ഒത്തുചേരലുകള്‍ റദ്ദാക്കിയാല്‍ ടെലിവിഷന്‍, റോഡിയ, ഡിജിറ്റല്‍-സോഷ്യല്‍ മീഡിയ എന്നിവ പരകരം ഉപയോഗിക്കാമെന്ന് ഡബ്ല്യു.എച്ച്.ഒ നിര്‍ദേശിക്കുന്നു.

റമദാനിലെ തറാവീഹ് നമസ്‌കാരം കോവിഡും ലോക്ഡൗണും കണക്കിലെടുത്ത് വീടുകളില്‍ തന്നെ നിര്‍വഹിക്കമമെന്ന് ഇന്ത്യയടക്കം വിവിധ രാജ്യങ്ങളിലെ പണ്ഡിതന്മാര്‍ നിര്‍ദേശിച്ചിട്ടുണ്ട്. സൗദി ഗ്രാന്‍ഡ് മുഫ്തിയും പണ്ഡിത സഭയം ഇക്കാര്യം വ്യക്തമാക്കി. ഇഫ്താറും അത്താഴവും വീട്ടില്‍തന്നെ ആയിരിക്കണമെന്നും ഇഫ്താറിനായി പള്ളിയിലേക്ക് പോകരുതെന്നും നര്‍ദേശിച്ചിട്ടുണ്ട്.

 

Latest News