ന്യൂയോര്‍ക്ക്- കൊറോണ വൈറസ് ബാധിച്ച് മരണപ്പെട്ടവരുടെ എണ്ണം ലോകത്ത് 1.6 ലക്ഷം കടന്നു. വിവിധ ഏജന്‍സികളുടെ റിപ്പോര്‍ട്ട് പ്രകാരം 1,61,951 പേരാണ് ഇതുവരെ കോവിഡ് 19 കാരണം വിവിധ രാജ്യങ്ങളിലായി മരിച്ചത്. 23,59,343 പേര്‍ക്ക് രോഗബാധ കണ്ടെത്തി. 606,677 പേര്‍ ഇതുവരെ രോഗമുക്തി നേടിയിട്ടുണ്ട്.
കോവിഡ് ഏറ്റവും രൂക്ഷമായി ബാധിച്ച അമേരിക്കയിലാണ് ഏറ്റവും കൂടുതല്‍ മരണങ്ങളും രോഗികളും ഉള്ളത്. 740,151 പേര്‍ക്ക് ഇവിടെ രോഗം പിടിപെട്ടപ്പോള്‍ 39,068 പേര്‍ മരണത്തിന് കീഴടങ്ങി.
ലോകത്ത് മൂന്ന് കോവിഡ് മരണങ്ങള്‍ നടക്കുമ്പോള്‍ അതില്‍ രണ്ടുപേരും യൂറോപ്പില്‍നിന്നുള്ളവരാണ്. ആകെ ഒരു ലക്ഷത്തില്‍ അധികം പേരാണ് യൂറോപ്പില്‍ മാത്രം മരിച്ചത്.
രോഗബാധിതരുടെ എണ്ണം അനുസരിച്ച് അമേരിക്ക 740,151, സ്‌പെയിന്‍ 195,944, ഇറ്റലി 175,925, ഫ്രാന്‍സ് 151,793, ജര്‍മനി 144,348, ബ്രിട്ടണ്‍ 120,067, ചൈന 82,735, തുര്‍ക്കി 82,329, ഇറാന്‍ 82,211, റഷ്യ 42,853 എന്നിങ്ങനെയാണ് ആദ്യ പത്ത് രാജ്യങ്ങള്‍.
മരണങ്ങളുടെ കണക്കനുസരിച്ച് രാജ്യങ്ങളുടെ ക്രമം യുഎസ് 39,068, ഇറ്റലി 23,227, സ്‌പെയിന്‍ 20,453, ഫ്രാന്‍സ് 19,323, ബ്രിട്ടണ്‍ 16,060, ബെല്‍ജിയം 5,683, ഇറാന്‍ 5,118, ചൈന 4,632, ജര്‍മനി 4,547, നെതര്‍ലന്റ്സ് 3,684, എന്നിങ്ങനെയാണ്
കോവിഡ് ബാധിതരുടെ എണ്ണത്തില്‍ ഇന്ത്യ(16,365) ലോകത്ത് 17ആം സ്ഥാനത്താണ്. മരണ നിരക്കില്‍(507) 20ആം സ്ഥാനത്തും.