Sorry, you need to enable JavaScript to visit this website.

രാമചന്ദ്ര ഗുഹയുടെ ലേഖനം സെൻസർ ചെയ്ത് ഹിന്ദുസ്ഥാൻ ടൈംസ്; അവർക്ക് വേണ്ടി ഇനി എഴുതാനില്ലെന്ന് ഗുഹ

ന്യൂദൽഹി- പ്രമുഖ ചരിത്രകാരൻ രാമചന്ദ്ര ഗുഹയുടെ ലേഖനം സെൻസർ ചെയ്ത ഹിന്ദുസ്ഥാൻ ടൈംസിനെതിരെ പ്രതിഷേധം. പാസ്റ്റ് ആൻഡ് പ്രസന്റ് എന്ന പേരിൽ ഹിന്ദുസ്ഥാൻ ടൈംസിന്റെ വാരാന്ത്യത്തിൽ രാമചന്ദ്ര ഗുഹ എഴുതുന്ന കോളത്തിൽ വന്ന ഒരു ലേഖനമാണ് ഹിന്ദുസ്ഥാൻ ടൈംസ് സെൻസർ ചെയ്തത്. സർക്കാർ പദ്ധതിയായ വിസ്ത പ്രൊജക്ടിനെ വിമർശിച്ചുകൊണ്ടുള്ള ലേഖനമായിരുന്നു ഇത്. കോവിഡ് പ്രതിസന്ധിക്കിടയിൽ 20000 കോടിയുടെ ഈ പ്രൊജക്ടിന്റെ അനൗചിത്യത്തെ പറ്റിയായിരുന്നു ലേഖനത്തിൽ പരാമർശിച്ചത്. ഇനി മേലാൽ ഹിന്ദുസ്ഥാൻ ടൈംസിന് വേണ്ടി ലേഖനം എഴുതില്ലെന്നും ഈ ലേഖനം ഉടൻ മറ്റൊരിടത്ത് പ്രസിദ്ധീകരിക്കുമെന്നും രാമചന്ദ്ര ഗുഹ പറഞ്ഞു. 


ലേഖനം പ്രസിദ്ധീകരിക്കാൻ എഡിറ്റേർസിനു സമ്മതമായിരുന്നെന്നും എന്നാൽ മാനേജ്‌മെന്റിന്റെ താൽപര്യ പ്രകാരം ലേഖനം സെൻസർ ചെയ്യാനും കോളം തുടരാനുമാണ് ആവശ്യപ്പെട്ടതെന്ന് രാമചന്ദ്ര ഗുഹ ട്വീറ്റ് ചെയ്തു. ഇന്ത്യയിലെ ചരിത്ര സ്മാരകങ്ങൾ പുനരുദ്ധീകരിക്കുന്ന പ്രൊജക്ടാണ് വിസ്ത പ്രൊജക്ട്. 20000 കോടി ചെലവിടുന്ന ഈ പ്രൊജക്ടിന് വേണ്ടി അഞ്ച് പ്രധാന ചരിത്ര സ്മാരകങ്ങളൂുടെ ഭൂമി വിനയോഗ നിയമത്തിൽ ഭേദഗതി ചെയ്യുന്ന വിജ്ഞാപനം മാർച്ചിൽ സർക്കാർ ഇറക്കിയിരുന്നു.
 

Latest News