കൊച്ചി-സംവിധായകന്‍ ഫാസിലിന്റെ ലൂസിഫറിലെ അഭിനയത്തെക്കുറിച്ച് മകന്‍ ഫഹദ് ഫാസിലിന്റെ പ്രശംസ. ബാപ്പ നല്ലൊരു അഭിനേതാവാണെന്ന് ഞാന്‍ ചെറുപ്പത്തിലെ മനസ്സിലാക്കിയിട്ടുണ്ട്. കുടുംബത്തിലെ എല്ലാവരും ഒത്തുകൂടുമ്പോള്‍ ബാപ്പ പല കഥകളും പറയും. പലപ്പോഴും ആ കഥയിലെ കാര്യങ്ങള്‍ ബാപ്പ അഭിനയിച്ച് കാണിക്കും. ഞാനടക്കം എല്ലാവരും കൗതുകത്തോടെ ആ അഭിനയവും കഥയും കേട്ടിരിക്കും. അടുത്തിടെ ലൂസിഫറിന്റെ ഷൂട്ട് കഴിഞ്ഞപ്പോള്‍ പൃഥ്വി എന്നെ വിളിച്ചു.
അങ്ങനെ എറണാകുളത്ത് ചെന്ന് ഞാന്‍ ബാപ്പ അഭിനയിച്ച ഭാഗം കണ്ടു. ബാപ്പ ഇപ്പോഴും വളരെ മികച്ചൊരു അഭിനേതാവാണെന്ന് അത് കണ്ടപ്പോഴും എനിക്ക് തോന്നി. റിലീസിനൊരുങ്ങുന്ന മരക്കാര്‍ : അറബിക്കടലിന്റെ സിംഹം എന്ന പ്രിയനങ്കിളിന്റെ പടത്തിലും ബാപ്പ ഒരു റോള്‍ ചെയ്തിട്ടുണ്ട് ഫഹദ് പറഞ്ഞു.മലയാളത്തിന് നിരവധി ഹിറ്റുകള്‍ സമ്മാനിച്ച ഫാസില്‍ സംവിധാനത്തിന് ചെറിയ ഇടവേള നല്‍കിയിരിക്കുകയാണ്.