ഇസ്ലാമാബാദ്- കോവിഡ് ബാധിച്ച് വിദേശ രാജ്യങ്ങളില്‍ മരിച്ച പാക്കിസ്ഥാനികളെ അനുസ്മരിച്ച് പ്രധാനമന്ത്രി ഇംറാന്‍ ഖാന്‍. വിദേശത്ത് ജോലി ചെയ്യുന്ന പാക്കിസ്ഥാനികളാണ് രാജ്യത്തിന്റെ പ്രധാന ശക്തി സ്രോതസ്സെന്നും കോവിഡിനെതിരായ പോരാട്ടത്തിന്റെ മുന്‍നിരയില്‍ ധാരാളം പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടിരിക്കുകയാണെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.
മരിച്ചവര്‍ക്ക് വേണ്ടിയും നിലവില്‍ രോഗത്തോട് മല്ലടിക്കുന്നവര്‍ക്കുവേണ്ടിയും അദ്ദേഹം പ്രാര്‍ഥിച്ചു.
നാട്ടിലേക്ക് പണമയച്ചും ചാരിറ്റി പ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്തും പാക്കിസ്ഥാന്റെ വികസനത്തില്‍ സഹായിക്കുന്ന പ്രവാസികളെ ഒരിക്കലും വിസ്മരിക്കാനാകില്ലെന്നും എപ്പോഴും പ്രാര്‍ഥനകളിലുണ്ടെന്നും അദ്ദേഹം ട്വിറ്റര്‍ സന്ദേശത്തില്‍ പറഞ്ഞു.