കോവിഡ് കാലത്ത് പല വിധത്തിലാണ് താരങ്ങൾ സമയം ചെലവിടുന്നത്. എതായാലും നടി നിഖില വിമൽ തെരഞ്ഞെടുത്തത് വേറിട്ട വഴി തന്നെ.
കണ്ണൂർ ജില്ലാ പഞ്ചായത്തിന്റെ കോൾ സെന്ററിൽ വളണ്ടിയറാവാൻ തീരുമാനിക്കുകയായിരുന്നു തളിപ്പറമ്പ് സ്വദേശിയായ നിഖില. വിവിധ ആവശ്യങ്ങൾക്കായി കോൾ സെന്ററിൽ വിളിക്കുന്നവരോട് സ്‌നേഹത്തിൽ സംസാരിച്ചും, അവരുടെ പ്രയാസങ്ങൾ ചോദിച്ചറിഞ്ഞും സാന്ത്വനം നൽകി താരം, ഇതൊരു സാമൂഹ്യ സേവനമാണെന്ന ഉത്തമ ബോധ്യത്തോടെ. ഇത്തരമൊരു സേവനത്തിൽ പങ്കാളിയാവാൻ കഴിഞ്ഞതിൽ വളരെ സന്തോഷമുണ്ടെന്നും താരം പിന്നീട് പറഞ്ഞു. ഫുട്‌ബോൾ താരം സി.കെ. വിനീത് അടക്കമുള്ളവരും കോൾ സെന്ററിൽ സേവനത്തിനെത്തിയിരുന്നു.