Sorry, you need to enable JavaScript to visit this website.

ഗുജറാത്ത് ആശുപത്രിയില്‍ ഹിന്ദുക്കള്‍ക്കും  മുസ്‌ലീങ്ങള്‍ക്കും പ്രത്യേക കോറോണ വാര്‍ഡുകള്‍

അഹമ്മദാബാദ്-മതത്തിന്റെ പേരില്‍ കോറോണ രോഗികളെ തരം തിരിച്ച് അഹമ്മദാബാദിലെ ആശുപത്രി.  അഹമ്മദാബാദ് സിവില്‍ ആശുപത്രിയാണ് കോറോണ ബാധിതരായ ഹിന്ദുക്കള്‍ക്കും മുസ്‌ലീങ്ങള്‍ക്കും  പ്രത്യേകം വാര്‍ഡുകള്‍ നല്‍കി ഇവരെ മതപരമായി വിഭജിച്ചത്. 
കോറോണ മതമോ രാജ്യമൊ ഇല്ലാതെ പടര്‍ന്നു പന്തലിക്കുന്ന ഈ സാഹചര്യത്തിലാണ് ഇത്തരമൊരു വിചിത്ര വാര്‍ത്ത. സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ദ്ദേശ പ്രകാരമാണ് കോറോണ വാര്‍ഡ് തരം തിരിച്ചതെന്ന് മെഡിക്കല്‍ സൂപ്രണ്ട് പറഞ്ഞു. സാധാരണയായി സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും പ്രത്യേകം കോറോണ വാര്‍ഡുകള്‍ തയ്യാറാക്കാറുണ്ട്. എന്നാല്‍ ഇത്തരമൊരു സംഭവം ആദ്യമായാണ്. 
ഈ ആശുപത്രിയില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന 186 പേരില്‍ 150 പേര്‍ക്കും കോറോണ സ്ഥിരീകരിച്ചിട്ടുണ്ട്.   
 

Latest News