ചെന്നൈ- തമിഴ്‌നാട്ടിലെ വിവിധ പള്ളികളില്‍ വിസാ ചട്ടം ലംഘിച്ച് താമസിച്ച 129 വിദേശ പൗരന്മാരെ അറസ്റ്റ് ചെയ്തതായി പോലീസ് അധികൃതര്‍ അറിയിച്ചു. മലേഷ്യ, ഇന്തോനേഷ്യ, തായ്‌ലന്‍ഡ്, കോംഗോ എന്നീ രാജ്യങ്ങളില്‍നിന്നെത്തിയ മതപ്രബോധകരാണ് അറസ്റ്റിലായത്.
ടൂറിസ്റ്റ് വിസയിലെത്തിയ ഇവര്‍ ദല്‍ഹിയില്‍ തബ്‌ലീഗ് ജമാഅത്ത് സമ്മേളനത്തില്‍ പങ്കെടുത്തുവെന്നും വിസാ ചട്ടങ്ങള്‍ ലംഘിച്ച് രാജ്യത്തിന്റെ വിവിധ ഭാഗങ്ങള്‍ സന്ദര്‍ശിച്ചുവെന്നും പോലീസ് പറഞ്ഞു.
മാര്‍ച്ച് ആദ്യത്തിലും അതിനുമുമ്പും വിവിധ എയര്‍പോര്‍ട്ടുകളിലാണ് ഇവര്‍ എത്തിച്ചേര്‍ന്നത്. തുടര്‍ന്ന് വിവിധ ഭാഗങ്ങളിലേക്ക് പോയി പള്ളികളില്‍ താമസിച്ചുവെന്നും പോലീസ് പറഞ്ഞു.