ന്യൂദല്‍ഹി- കോവിഡ് വ്യാപനം തടയുന്നതിനുള്ള യുദ്ധത്തില്‍ മുന്‍നിരയിലുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് സമര്‍പ്പിച്ച ബോളിവുഡ് നടന്റെ വരികള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായി.
ബോളിവുഡ് താരം ആയുഷ്മാന്‍ ഖുറാന ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത കവിതയാണ് ജനഹൃദയങ്ങള്‍ കീഴടക്കിയത്.
ദേശീയ അവാര്‍ഡ് ജേതാവായ നടന്‍ തന്റെ വരികള്‍ കോവിഡിനെതിരെ സ്വന്തം ജീവന്‍ പണയപ്പെടുത്തി പൊരുതുന്ന ആരോഗ്യപ്രവര്‍ത്തകാര്‍ക്കാണ് സമര്‍പ്പിച്ചിരിക്കുന്നത്. ലോകം പൊരുതിക്കൊണ്ടിരിക്കുന്ന കോവിഡ് യുദ്ധത്തിന്റെ എല്ലാ വശങ്ങളും ഉള്‍ക്കൊള്ളിച്ചുള്ളതാണ് ആയുഷ്മാന്റെ കവിത.