ചെന്നൈ-രജനികാന്തിനെ നായകനാക്കി പി.വാസു സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ചന്ദ്രമുഖി 2. ഈ ചിത്രത്തില്‍ അഭിനയിക്കുന്നതിനായി 3 കോടി രൂപയാണ് ലോറന്‍സിന് അഡ്വാന്‍സ് ലഭിച്ചത്. ഈ തുക മുഴുവനും കൊറോണ ഫണ്ടിലേക്ക് സംഭാവന നല്‍കിയിരിക്കുകയാണ് താരം. ഫേസ്ബുക്ക് പോസ്റ്റിലൂടെ ലോറന്‍സ് തന്നെയാണ് ഇക്കാര്യം ആരാധകരുമായി പങ്കുവച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ഫണ്ടിലേക്കും തമിഴ്‌നാട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കും 50 ലക്ഷം വീതമാണ് രാഘവ ലോറന്‍സ് സംഭാവന നല്‍കിയത്. കൂടാതെ 50 ലക്ഷം വീതം ദിവസ വേതനക്കാര്‍ക്കായി സംഭാവന നല്‍കി. 25 ലക്ഷം വയ്യാത്ത കുട്ടികള്‍ക്ക് വേണ്ടിയും 75 ലക്ഷം ലോറന്‍സ് ജനിച്ച റോയപുരത്തെ ദിവസ വേതനക്കാരായ ജീവനക്കാര്‍ക്ക് വേണ്ടിയും സംഭാവന നല്‍കി.