Sorry, you need to enable JavaScript to visit this website.

ബോറിസ് ജോണ്‍സന്‍ സുഖം പ്രാപിക്കുന്നു, വാര്‍ഡിലേക്ക് മാറ്റി

ലണ്ടന്‍- കോവിഡില്‍ നിന്ന് മുക്തനായി വരുന്ന ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന് ആശംസയുമായി രാജ്യം. അദ്ദേഹം ശാരീരികാരോഗ്യം വീണ്ടെടുത്തു തുടങ്ങിയതായി സെന്റ് തോമസ് ആശുപത്രി അധികൃതര്‍ പറഞ്ഞു.
ബ്രിട്ടനില്‍ കൊറോണ മരണം 9000 കവിഞ്ഞിരിക്കെയാണ് ജോണ്‍സന്റെ ആരോഗ്യസ്ഥിതി സാധാരണ നിലയിലേക്കെത്തുന്നത്. ഈസ്റ്റര്‍ വാരത്തില്‍ പുറത്തേക്കിറങ്ങാനുള്ള മോഹത്തിന് തടയിടണമെന്നും വീടുകളില്‍ തന്നെ കഴിയണമെന്നും അധികൃതര്‍ പൊതുജനങ്ങളോട് അഭ്യര്‍ഥിച്ചു.
പ്രധാനമന്ത്രിയുടെ ആരോഗ്യനില പെട്ടെന്ന് വഷളായത് ബ്രിട്ടനെ ഞെട്ടിച്ചിരുന്നു. മൂന്നു രാത്രി ഇന്റന്‍സീവ് കെയര്‍ യൂനിറ്റില്‍ കഴിഞ്ഞ അദ്ദേഹം ആശുപത്രി വാര്‍ഡില്‍ തിരികെയെത്തി.
ഐ.സി.യുവില്‍നിന്ന് നീക്കുമ്പോള്‍ പ്രധാനമന്ത്രി ഡോക്ടര്‍മാരേയും നഴ്‌സുമാരേയും കൈവീശി അഭിവാദ്യം ചെയ്തതായും അദ്ദേഹത്തിന്റെ വക്താവ് പറഞ്ഞു.

 

Latest News