ലണ്ടന്‍- ലോക്ക്ഡൗണ്‍ പശ്ചാത്തലത്തില്‍ ഇന്ത്യയില്‍ കുടുങ്ങിയ പൗരന്മാരെ തിരിച്ചെത്തിക്കാന്‍ 12 വിമാനങ്ങള്‍ കൂടി ഏര്‍പ്പെടുത്തി ബ്രിട്ടന്‍. ബ്രിട്ടീഷ് ഹൈക്കമ്മീഷനാണ് ഇക്കാര്യം അറിയിച്ചത്.
ഏഴ് ചാര്‍ട്ടര്‍ വിമാനങ്ങളില്‍ ഗോവ, മുംബൈ, ന്യൂദല്‍ഹി എന്നിവിടങ്ങളില്‍ നിന്ന് ബ്രിട്ടീഷ് പൗരന്മാരെ ഒഴിപ്പിക്കുമെന്ന് യുകെ ഹൈക്കമ്മിഷന്‍ അറിയിച്ചതിന് തൊട്ടുപിന്നാലെയാണ് അധിക വിമാനങ്ങളുടെ പ്രഖ്യാപനവും വന്നിരിക്കുന്നത്. 19 വിമാനങ്ങളിലായി ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ കുടുങ്ങിയ 5,000 പൗരന്‍മാരെ തിരിച്ച് നാട്ടിലെത്തുമെന്ന് ബ്രിട്ടീഷ് ഹൈക്കമ്മീഷന്റെ പ്രസ്താവനയില്‍ വ്യക്തമാക്കുന്നു. 317 ബ്രിട്ടീഷ് പൗരന്മാരുമായി ഗോവയില്‍ നിന്ന് പുറപ്പെട്ട ആദ്യത്തെ ചാര്‍ട്ടര്‍ വിമാനം വ്യാഴാഴ്ച രാവിലെ ലണ്ടനില്‍ ലാന്‍ഡ് ചെയ്തിരുന്നു. തിരുവനന്തപുരം, അമൃത്‌സര്‍, ആഹമ്മദാബാദ്, ഗോവ, ഹൈദരാബാദ്, കൊല്‍ക്കത്ത, ചെന്നൈ എന്നിവിടങ്ങളില്‍ നിന്നാണ് 12 വിമാനങ്ങള്‍ പുറപ്പെടുക. 12 വിമാനങ്ങളുടെ ഷെഡ്യൂളും എംബസി പ്രഖ്യാപിച്ചു. 12 വിമാനങ്ങളില്‍ മൂന്നെണ്ണം ഏപ്രില്‍ 13, 17, 19 തീയതികളില്‍ അമൃത്സറില്‍ നിന്ന് പുറപ്പെടും. രണ്ട് വിമാനങ്ങള്‍ ഏപ്രില്‍ 13, 15 ന് അഹമ്മദാബാദില്‍ നിന്നും രണ്ട് വിമാനങ്ങള്‍ ഏപ്രില്‍ 14, 16 ന് ഗോവയില്‍ നിന്നുമാണ് പുറപ്പെടുക.