സിംഗപ്പൂര്‍ സിറ്റി- വിദ്യാര്‍ഥികളുടെ ഓണ്‍ലൈന്‍ പഠനത്തിന് സൂം ആപ്പ് ഉപയോഗിക്കരുതെന്ന് സിംഗപ്പൂര്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. പാഠഭാഗങ്ങള്‍ ഹാക്ക് ചെയ്ത് അശ്ലീലദൃശ്യങ്ങള്‍ കാണിക്കുന്നുവെന്ന പരാതികള്‍ വര്‍ധിച്ചതിനെ തുടര്‍ന്നാണിത്.
സൂം ബോംബിംഗ് എന്ന പേരിലുള്ള ഹാക്കിംഗ് മിക്ക രാജ്യങ്ങളിലും റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ഭാഗികമായി ഏര്‍പ്പെടുത്തിയ ലോക്ഡൗണിന്റെ ഭാഗമായി ബുധനാഴ്ചയാണ് സിംഗപ്പൂരില്‍ സ്‌കൂളുകള്‍ അടച്ചത്. തൊട്ടടുത്ത ദിവസം തന്നെ ആരംഭിച്ച ഓണ്‍ലൈന്‍ ക്ലാസുകളിലാണ് ഹാക്കര്‍മാര്‍ കയറിയത്. ജ്യോഗ്രഫി ക്ലാസാണ് ഹാക്കര്‍മാര്‍ തടസ്സപ്പെടുത്തിയത്.
സംഭവം അന്വേഷിക്കുകയാണെന്നും പോലീസ് നടപടി സ്വീകരിക്കുമെന്നും അധികൃതര്‍ അറിയിച്ചു.
അമേരിക്കയിലും സൂമിനെതിരെ പരാതികള്‍ വര്‍ധിച്ചതിനെ തുടര്‍ന്ന് അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.