കൊച്ചി-ബ്ലെസി സംവിധാനം ചെയ്യുന്ന ആടുജീവിതം എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനായി പൃഥ്വിയും മറ്റ് അണിയറ പ്രവര്‍ത്തകരും ജോര്‍ദാനില്‍ കുടുങ്ങിയിരിക്കുകയാണ്. ജോര്‍ദാനിലെ ഗവണ്‍മെന്റിന്റെ പ്രത്യേക ശിപാര്‍ശ മൂലം ഏപ്രില്‍ 10 വരെ അവര്‍ക്ക് ഷൂട്ട് ചെയ്യാനുള്ള അനുമതി ആദ്യം ലഭിച്ചിരുന്നെങ്കിലും കൊറോണ വൈറസ് രൂക്ഷമായതിനെ തുടര്‍ന്ന് അത് റദ്ദാക്കിയിരുന്നു. അങ്ങനെ പൃഥ്വിയും കൂട്ടരും ജോര്‍ദാനില്‍ തന്നെ തങ്ങുകയാണ്.
പൃഥ്വിരാജും കൂടെയുള്ളവരും സേഫ് ആണെന്നും ഭക്ഷണത്തിനും ആവശ്യ വസ്തുക്കള്‍ക്കും ബുദ്ധിമുട്ടുകള്‍ ഒന്നും ഇല്ല എന്നും മല്ലികാ സുകുമാരന്‍ പ്രതികരിച്ചു. ജോര്‍ദാനില്‍ നിന്ന് മടങ്ങുന്നത് സംബന്ധിച്ച് കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ക്ക് ഷൂട്ടിംഗ് സംഘം കത്തയച്ച വിവരം മാധ്യമങ്ങളിലൂടെയാണ് മല്ലിക സുകുമാരന്‍ അറിഞ്ഞത്. ഈ മാസം എട്ടാം തിയതി വരെയാണ് വിസ കാലാവധി എന്നും ഇത്തരമൊരു സാഹചര്യം നിലനില്‍ക്കുന്നതിനാല്‍ അതിനുവേണ്ട തീരുമാനങ്ങള്‍ ഗവണ്‍മെന്റ് എടുക്കുമെന്ന് വിശ്വാസമുണ്ടെന്നും മല്ലിക സുകുമാരന്‍ പറഞ്ഞു.
വിസ കാലാവധി നീട്ടിക്കൊടുക്കാനുള്ള സൗകര്യം വിദേശകാര്യമന്ത്രാലയം മുഖേന ചെയ്തിട്ടുണ്ടെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. ബ്ലെസിയും പൃഥ്വിരാജും അടങ്ങുന്ന 58 അംഗ സംഘമാണ് കുടുങ്ങിയിരിക്കുന്നത്. നാട്ടിലെത്തിക്കാന്‍ ഇടപെടണമെന്ന് അഭ്യര്‍ത്ഥിച്ചു ബ്ലെസി നേരത്തെ കത്തയച്ചിരുന്നു.