സിനിമാ പ്രേമികൾ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മണിരത്‌നം സംവിധാനം ചെയ്യുന്ന പൊന്ന്യൻ ശെൽവൻ. ചിയാൻ വിക്രം, ഐശ്വര്യ റായി, കാർത്തി തുടങ്ങിയ സൂപ്പർ താരങ്ങൾ അണിനിരക്കുന്ന പൊന്ന്യൻ ശെൽവനിലെ വേഷം വേണ്ടെന്നുവെച്ചിരിക്കുകയാണ് അമല പോൾ.
ആ റോൾ തനിക്ക് ചേരാത്തതിനാലും പിന്നീട് വലിയ വിമർശനങ്ങൾക്ക് ഇടയാക്കുമെന്നതിനാലുമാണ് വേണ്ടെന്നുവെച്ചതെന്ന് അമല പറഞ്ഞു. എല്ലാവർക്കും എല്ലാ ചിത്രങ്ങളിലും അഭിനയിക്കാനാവില്ലല്ലോ. ഭാവിയിൽ എനിക്ക് മണിരത്‌നം സാറിന്റെ ചിത്രത്തിൽ അവസരം ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും അമല പോൾ ഒരു തെലുങ്ക് പ്രസിദ്ധീകരണത്തോട് പറഞ്ഞു.