ഒരു കൊറോണ രോഗി സാമൂഹ്യ അകലം ലംഘിച്ചാല്‍ വൈറസ് പകരുക 406 പേര്‍ക്ക്: കേന്ദ്ര ആരോഗ്യമന്ത്രാലയം


ന്യൂദല്‍ഹി- ഒരു കൊറോണ രോഗി സാമൂഹ്യ അകലം ലംഘിച്ചാല്‍ 406 പേര്‍ക്ക് വൈറസ് പകരുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. മുപ്പത്  ദിവസം കൊണ്ട് ഒരാളില്‍ നിന്ന് ഇത്രയും അധികം ആളുകളിലേക്ക് വൈറസ് വ്യാപിക്കും.എന്നാല്‍ ശരിയായ പ്രതിരോധ നടപടികള്‍ സ്വീകരിച്ചാല്‍ ഒരേ സമയം 2.5 പേര്‍ക്ക് അണുബാധ സാധ്യത കുറയ്ക്കാന്‍ സാധിക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

കൊറോണ വൈറസിന്റെ വ്യാപനം കുറയ്ക്കുന്നതിനുള്ള ഏറ്റവും നിര്‍ണായകമായ കാര്യം സാമൂഹിക അകലം തന്നെയാണെന്ന് ഒരു പഠനത്തെ ഉദ്ധരിച്ച് ആരോഗ്യമന്ത്രാലയത്തിന്റെ ജോയിന്റ് സെക്രട്ടറി ലാവ് അഗര്‍വാള്‍ അറിയിച്ചു. 117 പേരാണ് രാജ്യത്ത് ആകെ മരിച്ചത്.ചൊവ്വാഴ്ചയോടെ മൊത്തം പോസിറ്റീവ് കേസുകളുടെ എണ്ണം 4421 ആയി ഉയര്‍ന്നു. കഴിഞ്ഞ 24 മണിക്കൂറിനകം 354 കേസുകളാണ് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. 326 പേര്‍ക്ക് രോഗം ഭേദഗമായി ആശുപത്രി വിട്ടിട്ടുണ്ട്.

Latest News