പൊതുവെ മാന്ദ്യം നേരിട്ടിരുന്ന വാഹന വിപണിക്ക് കൊറോണ വൻ തരിച്ചടിയായി. ഒട്ടുമിക്ക കമ്പനികളുടെയും വിൽപനയിൽ ഗണ്യമായ കുറവാണ് ഉണ്ടായത്. രാജ്യത്തെ ഏറ്റവും വലിയ വാഹന നിർമാതാക്കളായ മാരുതി സുസൂകിക്ക് നടപ്പു വർഷം വിൽപനയിൽ 47 ശതമാനത്തിന്റെ കുറവാണ് ഉണ്ടായത്. 2019-20 വർഷം നേരിട്ടത് 16.1 ശതമാനത്തിന്റെ വിൽപന ഇടിവായിരുന്നു. 2018-19 വർഷം 18,62,449 യൂനിറ്റ് വിറ്റഴിക്കപ്പെട്ടപ്പോൾ ഈ വർഷം 15,63,297 യൂനിറ്റാണ് വിൽക്കാനായത്. ആഭ്യന്തര വിപണിയിലെ വിൽപനയിൽ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 16.7 ശതമാനത്തിന്റെ കുറവുണ്ടായതായി മാരുതി വ്യക്തമാക്കി.