ന്യൂദല്‍ഹി-വാഹന പ്രേമികള്‍ക്ക് സന്തോഷ വാര്‍ത്ത. എല്ലാവരുടേയും ഇഷ്ട വാഹനമായിരുന്ന അംബാസഡര്‍ കാറുകള്‍ തിരിച്ചു വരുന്നുവെന്ന് റിപ്പോര്‍ട്ട്,
പഴയകാല വാഹനങ്ങളെ ആധുനിക രീതിയില്‍ തിരികെ കൊണ്ട് വരാറുള്ള ഡിസി 2 എന്ന ഡിസി ഡിസൈനറാണ് ഇതിന്റെ ഇലക്ട്രിക് രൂപകല്‍പന ചെയ്യുന്നത്. ഉടനെതന്നെ നിര്‍മ്മാണം ആരംഭിക്കുമെന്നാണ് സൂചനകള്‍ ലഭിക്കുന്നത്. അടുത്തിടെ ഡിസി 2 പുത്തന്‍ അംബാസിഡറിന്റെ ചില ചിത്രങ്ങള്‍ പുറത്തുവിട്ടിരുന്നു. വിന്റേജും ഒപ്പം മോഡേണ്‍ രൂപകല്‍പ്പനയും കോര്‍ത്തിണക്കിയുള്ള ഡിസൈനാണ് നല്കിയിരിക്കുന്നത്.
ഹിന്ദുസ്ഥാന്‍ അംബാസഡറില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ടാണ് പുതിയ വാഹനത്തിന്റെ നിര്‍മ്മാണത്തിന് കമ്പനി തയാറെടുക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.
മുന്‍ കാലത്തെ അംബാസഡര്‍ കാറുകളെ ഓര്‍മ്മിക്കുന്ന വിധത്തിലാണ് ഇലക്ട്രിക് പതിപ്പിന്റെ മുന്‍ഭാഗം രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. കൂടാതെ വശങ്ങളിലേക്ക് ഇറങ്ങിയുള്ള എല്‍ഇഡി പ്രൊജക്റ്റര്‍ ഹെഡ് ലാമ്പുകളാണെങ്കിലും ഫ്രണ്ട് ഫെന്‍ഡേര്‍സും ബോണറ്റും വിന്റേജ് ലുക്ക് നിലനിര്‍ത്തുന്നുണ്ട്. ഇതിന്റെ മറ്റൊരു പ്രത്യേകതയെന്നു പറയുന്നത് 100 കിലോമീറ്ററോളം വേഗം കൈവരിക്കാന്‍ 4 സെക്കന്‍ഡുകള്‍ മതി എന്നതാണ്.