മുംബൈ- മധ്യപ്രദേശിലെ ഉജ്ജയിനില്‍ അമ്പത്തിയഞ്ചുകാരി ആശുപത്രി അധികൃതരുടെ അനാസ്ഥമൂലം മരിച്ചു. ശ്വാസതടസവുമായി സ്വകാര്യ ആശുപത്രിയില്‍ എത്തിയ ഇവരെ ഐസിയു മുറിയില്‍ പ്രവേശിപ്പിച്ച് വെന്റിലേറ്റര്‍ സൗകര്യം നല്‍കാന്‍ സാധിക്കാതിരുന്നതാണ് മരണകാരണം. ഐസിയു യൂനിറ്റിന്റെ താക്കോല്‍ നഷ്ടമായതാണ് ചികിത്സ ലഭിക്കാതെ മരിക്കാന്‍ കാരണം. വ്യാഴാഴ്ചയാണ് ഇവരെ ശ്വാസതടസം മൂലം ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
രക്തസമ്മര്‍ദ്ദവും ശ്വാസതടസവും കൂടിയതിനെ തുടര്‍ന്ന് കൊറോണ ടെസ്റ്റ് നടത്തുന്നതിനായി മാധവ് നഗറിലെ ആശുപത്രിയിലേക്ക് മാറ്റാന്‍ ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്ന് ആര്‍ഡി ഗര്‍ഡി എന്ന സ്വകാര്യ ഹോസ്പിറ്റലില്‍ എത്തിച്ചു. എന്നാല്‍ ഗുരുതരവാസ്ഥയിലുള്ള ഇവരെ ഐസിയു ചുമതലയുള്ള ജീവനക്കാര്‍ ലീവായിരുന്നതിനാല്‍ പ്രവേശിപ്പിക്കാന്‍ സാധിച്ചില്ല. ഐസിയു മുറിയുടെ പൂട്ട് തകര്‍ക്കാന്‍ തീരുമാനിച്ചെങ്കിലും രോഗി മരിച്ചു.സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടതായി ഉജ്ജയിന്‍ ചീഫ് മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.ഇവര്‍ക്ക് കൊറോണ ബാധയുണ്ടെന്ന സംശയത്തിലാണ് അധികൃതര്‍.