ചേര്‍ത്തല- തന്റെ നേട്ടത്തില്‍ മക്കളെക്കാളും കൂടുതല്‍ ഭാര്യയ്ക്കായിരിക്കും അഭിമാനം തോന്നിയിട്ടുള്ളതെന്ന് നടന്‍ സലിം കുമാര്‍. കാരണം എന്നെ പ്രണയിച്ച് വിവാഹം കഴിച്ചതാണ്. എന്ത് കണ്ടിട്ടാണ് അവള്‍ എന്നെ പ്രണയിച്ചതെന്ന് എനിക്കും അറിഞ്ഞൂടാ. ഇങ്ങനെയൊക്കെ ആവുമെന്ന് അവരും കരുതിയിട്ടുണ്ടാവില്ല. ചാനല്‍ പ്രോഗ്രാമില്‍ താരം വെളിപ്പെടുത്തി.
അന്ന് ഒരു പണിയുമില്ലാത്ത ആളായിരുന്നു ഞാന്‍. മിമിക്രിയ്ക്ക് പോയാല്‍ കിട്ടുന്നത് നൂറോ നൂറ്റിയമ്പത് രൂപയോ ആയിരുന്നു. അതു കൊണ്ട് എങ്ങനെ ഒരു കുടുംബം ജീവിക്കാനാണ്. എന്നിട്ടും ഇയാളെ തന്നെ കല്യാണം കഴിച്ചാല്‍ മതിയെന്ന് ഒരു പെണ്ണ് തീരുമാനമെടുക്കുകയാണ്. ഈ പെണ്ണിന് ഭ്രാന്താണ്, പിച്ച എടുത്ത് തെണ്ടി തിന്നും, എന്നൊക്കെ ഒരുപാട് പേര്‍ പറഞ്ഞിരുന്നു. അതൊക്കെ കൊണ്ട് എന്റെ ഭാര്യയായിരിക്കും ഏറ്റവുമധികം അഭിമാനം കൊള്ളുന്നതെന്ന് സലിം കുമാര്‍ പറയുന്നു.