ന്യൂദല്‍ഹി- ദല്‍ഹി കലാപകേസില്‍ ഗൂഡാലോചന കുറ്റം ചുമത്തി ജാമിഅ മില്ലിയ സര്‍വകലാശാല വിദ്യാര്‍ത്ഥിയെ പോലിസ് അറസ്റ്റ് ചെയ്തു.പിച്ച്ഡി വിഭാഗം വിദ്യാര്‍ത്ഥിയും ആര്‍ജെഡിയുടെ ദല്‍ഹി യുവജന വിഭാഗം തലവനുമായ മിറാന്‍ ഹൈദര്‍ ആണ് അറസ്റ്റിലായത്.കൊറോണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്ന ഈ സമയത്താണ് അറസ്റ്റ് എന്നതും ശ്രദ്ധേയമാണ്. ദല്‍ഹിയുടെ വിവിധ ഭാഗങ്ങളില്‍ നടന്ന കലാപത്തില്‍ നൂറ് കണക്കിന് ആളുകള്‍ക്ക് പരിക്കേല്‍ക്കുകയും അമ്പതോളം പേര് മരിക്കുകയും ചെയ്തിരുന്നു.യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും കുടുംബവും രണ്ട് ദിവസത്തെ ഇന്ത്യാ സന്ദര്‍ശനത്തിന് എത്തിയ ഫെബ്രുവരി അവസാന വാരത്തില്‍ നാലുദിവസമാണ് ദല്‍ഹിയുടെ വിവിധ ഭാഗങ്ങളില്‍ മുസ്ലിംവംശഹത്യ നടന്നത്. ഉത്തര്‍പ്രദേശില്‍ നിന്ന് ഗുണ്ടകളെ ഇറക്കിയാണ് അക്രമം നടത്തിയതെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.