മുംബൈ- മഹാരാഷ്ട്രയ്ക്ക് ഒരു കോടി രൂപയുടെ സാമ്പത്തിക സഹായവുമായി കോണ്‍ഗ്രസ് നേതാവും എം.പിയുമായ പി ചിദംബരം. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കാണ് ചിദംബരത്തിന്റെ സംഭാവന. കൊവിഡ് പ്രതിരോധത്തിനായി ചിദംബരം ഒരു കോടി രൂപയുടെ ധനസഹായം നല്‍കുന്നതെന്ന് കോണ്‍ഗ്രസ് വക്താവ് സച്ചിന്‍ സാവന്താണ് ട്വീറ്റിലൂടെ അറിയിച്ചത്.