ന്യൂദല്‍ഹി- ഇന്ത്യന്‍ സമ്പദ്ഘടനയുടെ വളര്‍ച്ച മൂന്നര ശതമാനമാകുമെന്ന് ആഗോള റേറ്റിങ് ഏജന്‍സിയായ എസ് ആന്‍ഡ് പി.
രാജ്യത്തെ വളര്‍ച്ചാ അനുമാനം 5.2 ശതമാനത്തില്‍ നിന്നാണ് 3.5ശതമാനമായി കുറച്ചിരിക്കുന്നത്.
ഏപ്രില്‍ ഒന്നിന് ആരംഭിക്കുന്ന 2020-21 സാമ്പത്തിക വര്‍ഷത്തെ വളര്‍ച്ചാനിരക്കാണ് കുറച്ചത്. അതേസമയം, സാധാരണ നിലയിലേയ്ക്ക് തിരിച്ചുവരുന്ന ചൈനയിലെ വളര്‍ച്ച 2020ല്‍ 2.9ശതമാനമാകുമെന്നും റേറ്റിങ് ഏജന്‍സി വിലയിരുത്തുന്നു.
ഏഷ്യാ-പസഫിക് റീജിയണില്‍, 1997-1998 കാലഘട്ടത്തിന് സമാനമായുണ്ടായ സാമ്പത്തിക പ്രതിസന്ധിയാകും രാജ്യം നേരിടേണ്ടിവരികയെന്നും എസ് ആന്‍ഡ് പിയുടെ വിശകലനത്തില്‍ പറയുന്നു.
കഴിഞ്ഞയാഴ്ച മറ്റൊരു ഏജന്‍സിയും മൂഡീസും രാജ്യത്തെ 2020ലെ വളര്‍ച്ചാനിരക്ക് 5.3ശതമാനത്തില്‍നിന്ന് 2.5ശതമാനമായി കുറച്ചിരുന്നു.