Sorry, you need to enable JavaScript to visit this website.

കോവിഡ് 19: മാധ്യമ പ്രവര്‍ത്തകനെതിരെ കേസ്

ഭോപ്പാല്‍- വീട്ടില്‍ മകള്‍ കൊറോണ നിരീക്ഷണത്തിലുണ്ടായിട്ടും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്ത മാധ്യമ പ്രവര്‍ത്തകനെതിരെ പോലീസ് കേസെടുത്തു.
മുഖ്യമന്ത്രിയെന്ന നിലയില്‍ കോണ്‍ഗ്രസ് നേതാവ് കമല്‍നാഥ് നടത്തിയ അവസാന വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്ത പത്രപ്രവര്‍ത്തകനെതിരെയാണ് കേസ്.
ലണ്ടനില്‍നിന്നെത്തിയ ഇദ്ദേഹത്തിന്റെ മകള്‍ കോവിഡ് സംശയത്തെ തുടര്‍ന്ന് വീട്ടില്‍ നിരീക്ഷണത്തിലായിരുന്നു.
കൊറോണ വിലക്ക് ലംഘിച്ച ഐ.എ.എസ് ഉദ്യോഗസ്ഥനെതിരെയും കഴിഞ്ഞ ദിവസം കേസെടുത്തിരുന്നു.

ന്ത്യയില്‍ കോവിഡ് മരണം 19 ആയതായും രോഗബാധിതരുടെ എണ്ണം 834 ആണെന്നും ആരോഗ്യമന്ത്രാലയം അറയിച്ചു.

 

Latest News