മഡ്രീഡ്- കൊറോണ മരണത്തില്‍ പ്രഭവ കേന്ദ്രമായ ചൈനയെ മറികടന്ന് സ്‌പെയിനും. ബുധനാഴ്ച ഒറ്റയടിക്ക് 738 പേര്‍ മരിച്ചതോടെ സ്‌പെയിനിലെ മരണം ആയി. ചൈനയില്‍ 3300 ഓളം പേരാണ് മരിച്ചത്.
ഇറ്റലിക്ക് പിന്നാലെ ഏറ്റവും കൂടുതല്‍ പേര്‍ മരിക്കുന്ന രണ്ടാമത്തെ രാജ്യമായി സ്‌പെയിന്‍. ഇറ്റലിയില്‍ 6820 ആണ് മരണം. സ്‌പെയിനിലെ ആശുപത്രികള്‍ നിറഞ്ഞുകവിഞ്ഞിരിക്കുകയാണ്. മഡ്രീഡിലെ ഒരു സ്‌കേറ്റിംഗ് കേന്ദ്രം താല്‍ക്കാലിക മോര്‍ച്ചറിയാക്കി മാറ്റി.
സ്‌പെയിന്‍ ഉപപ്രധാനമന്ത്രി കാര്‍മന്‍ കാല്‍വോക്കും കൊറോണ പോസിറ്റീവ് ആണെന്ന് സര്‍ക്കാര്‍ അറിയിച്ചു. മൂന്നാമത്തെ മന്ത്രിക്കാണ് ഇവിടെ കൊറോണ പിടിപെടുന്നത്.