മമ്മൂട്ടിക്കൊപ്പം അവസരം ലഭിച്ചതിന്റെ ത്രില്ലിലാണ് സീരിയലിൽനിന്ന് സിനിമയിലെത്തിയ നടി ഗായത്രി അരുൺ. ഇത് ലോട്ടറിയടിച്ചതിന് തുല്യമാണെന്ന് ഗായത്രി പറയുന്നു.
മമ്മൂട്ടി നായകനായ വൺ എന്ന ചിത്രത്തിൽ പ്രധാന വേഷമാണ് ഗായത്രിക്ക്. ബോബി സഞ്ജയുടെ തിരക്കഥയിൽ സന്തോഷ് വിശ്വനാഥൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ സീന എന്ന ബോൾഡായ ഒരു കഥാപാത്രത്തെയാണ് ഗായത്രി അവതരിപ്പിക്കുന്നത്. ചിത്രത്തിലെ നായികയല്ലെങ്കിലും വളരെ പ്രാധാന്യമുള്ള കഥാപാത്രത്തെയാണ് താൻ അവതരിപ്പിക്കുന്നതെന്നും ഗായത്രി പറഞ്ഞു.
ബോബി-സഞ്ജയ് ടീം മമ്മൂട്ടിക്ക് വേണ്ടി ആദ്യമായി തിരക്കഥ എഴുതുന്ന ചിത്രമാണ് വൺ. ബാലചന്ദ്ര മേനോൻ, മുരളി ഗോപി, ജോജു ജോർജ്, രഞ്ജി പണിക്കർ, വിഷ്ണു ഉണ്ണികൃഷ്ണൻ, ശ്രീനിവാസൻ, മാത്യു തോമസ്, സുദേവ് നായർ, സുരേഷ് കൃഷ്ണ, സലിം കുമാർ, സുധീർ കരമന, ശങ്കർ രാമകൃഷ്ണൻ, അലൻസിയർ, ശ്യാമ പ്രസാദ്, നന്ദു, മാമുക്കോയ, മേഘനാദൻ, വി.കെ. ബൈജു, മുകുന്ദൻ, ജയകൃഷ്ണൻ, ജയൻ ചേർത്തല, ബാലാജി ശർമ്മ, വെട്ടുക്കിളി പ്രകാശ്, രശ്മി ബോബൻ, അർച്ചന മനോജ്, പ്രമീള ദേവി, സുബ്ബ ലക്ഷ്മി എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നു.