സ്റ്റോക്ഹോം- കൗമാരക്കാരിയായ പരിസ്ഥിതി പ്രവര്‍ത്തക ഗ്രെറ്റ തുന്‍ബെര്‍ഗിന് കൊറോണയെന്ന് സംശയം. താന്‍ ഈയിടെ നടത്തിയ യൂറോപ്യന്‍ പര്യടനത്തിനിടെ കോവിഡ്19 ബാധിച്ചതായി സംശയിക്കുന്നുവെന്നും എല്ലാ യുവാക്കളും വീട്ടിലിരിക്കണമെന്നും അവര്‍ തന്നെയാണ് അറിയിച്ചത്. ഗ്രെറ്റയും യൂറോപ്യന്‍ യാത്രക്ക് ശേഷം സെല്‍ഫ് ഐസൊലേഷനിലാണ്.
രോഗലക്ഷണങ്ങളില്‍നിന്ന് താന്‍ പതുക്കെ മുക്തി നേടുന്നുണ്ടെന്ന് ഗ്രെറ്റ ഇന്‍സ്റ്റഗ്രാമില്‍ പറഞ്ഞു. തന്റെയൊപ്പം യാത്ര ചെയ്ത അച്ഛന് കടുത്ത രോഗലക്ഷണങ്ങളുണ്ട്. അച്ഛന് കൊറോണയെങ്കില്‍ തനിക്കും അതുതന്നെയായിരിക്കുമെന്നും അവര്‍ പറഞ്ഞു.