ന്യൂദല്‍ഹി- കൊറോണ വൈറസ് പടരാതിരിക്കാനുള്ള മുന്‍കരുതല്‍ നടപടിയായി കൈകള്‍ എങ്ങനെ വൃത്തിയായി കഴുകണമെന്ന് കാണിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി.
ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) പുറപ്പെടുവിച്ച മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് ഒരു വാഷ് ബേസിനുമുന്നില്‍ നില്‍ക്കുന്നതും കൈകഴുകുന്നതെങ്ങനെയെന്ന് കാണിക്കുന്നതും വീഡിയോയില്‍ കാണാം. #DontPanicBePrepare എന്ന ഹാഷ്ടാഗ് സഹിതമാണ് വീഡിയോ പോസ്റ്റ് ചെയ്തത്.
ദയവായി ചെറിയ മുന്‍കരുതലുകള്‍ എടുക്കുക, ഇത് കൊറോണ വൈറസിനെതിരായ പോരാട്ടത്തില്‍ നിങ്ങളെ ശക്തരാക്കും- പ്രിയങ്ക ട്വീറ്റ് ചെയ്തു. തെറ്റായ പ്രചാരണത്തില്‍ വിശ്വസിക്കരുതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.