ന്യൂദൽഹി- കൊറോണ വ്യാപനം പ്രതിരോധിക്കുന്നതിന് വേണ്ടി ഈ മാസം 25 വരെ ഇന്ത്യയിലെ തീവണ്ടി ഗതാഗതം പൂർണമായും നിർത്തും. ജനത കർഫ്യുവിന്റെ ഭാഗമായി ഇന്ന് രാത്രി പത്ത് വരെ ഗതാഗതം നിർത്തിവെക്കാനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാൽ നിയന്ത്രണം മൂന്നു ദിവസം വരെ തുടരും. നിലവിൽ റെയിൽവേ സ്റ്റേഷനുകളിൽനിന്നുള്ളവരെ ഒഴിപ്പിക്കാനുള്ള നീക്കവും നടക്കുന്നുണ്ട്.