ദുബായ്- ഇന്ത്യന്‍ കോടീശ്വരനും എന്‍എംസി മേധാവിയുമായിരുന്ന ബിആര്‍ ഷെട്ടി ഇന്ത്യയിലേക്ക് പോയെന്ന് റിപ്പോര്‍ട്ട്. യുഎഇ ആസ്ഥാനമായ കമ്പനികളുമായി ബന്ധപ്പെട്ട നിയമ നൂലാമാലകളെ തുടര്‍ന്നാണ് ഇന്ത്യയിലേക്ക് തിരിച്ചുപോന്നത്. ഒരു മാസമായി അദ്ദേഹം യുഎഇയില്‍ ഇല്ലെന്ന് ഷെട്ടിയോട് അടുത്ത വൃത്തങ്ങള്‍ അറിയിച്ചു. ഷെട്ടിക്കും എന്‍എംസി ഹെല്‍ത്തിനും എതിരെ നിലവില്‍ അഞ്ച് കേസുകളാണ് നടക്കുന്നത്. യുഎഇയുടെ ഹെല്‍ത്ത് കെയര്‍ വ്യവസായത്തില്‍ മികച്ച സംഭാവനകള്‍ നല്‍കിയ ഒരു ബിസിനസ് ഫോര്‍ച്യൂണ്‍ ആയിരുന്നു 77കാരനായ ഷെട്ടി. 1970ലാണ് അദ്ദേഹം എന്‍എംസി സ്ഥാപിച്ചത്. പിന്നീട് രാജ്യത്തെ ഏറ്റവും വലിയ ആരോഗ്യമേഖലയിലെ സ്ഥാപനമായി മാറാന്‍ എന്‍എംസിക്ക് സാധിച്ചു. 2012ലാണ് എന്‍എംസി ലണ്ടന്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ രജിസ്ട്രര്‍ ചെയ്തത്.