Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

കൊറോണ; 25 ദശലക്ഷം പേര്‍ക്ക് ജോലി നഷ്ടമാകുമെന്ന് ഐഎല്‍ഓ

 

ന്യൂയോര്‍ക്ക്- കൊറോണ വൈറസ് ലോകവ്യാപകമാകുന്നതിന്റെ പ്രത്യാഘാതമെന്നോണം തൊഴിലില്ലായ്മ വീണ്ടും രൂക്ഷമാകുമെന്ന് ഐക്യരാഷ്ട്രസഭയുടെ ഇന്റര്‍നാഷനല്‍ ലേബര്‍ ഓര്‍ഗനൈസേഷന്‍. 25 ദശലക്ഷം ആളുകള്‍ക്കാണ് ജോലി നഷ്ടമാകുക. 'കൊവിഡ് -19 ആഗോള തൊഴില്‍: പ്രത്യാഘാതവും പ്രതികരണങ്ങളും ' എന്ന തലക്കെട്ടില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിലാണ് വെളിപ്പെടുത്തല്‍. അതേസമയം അന്താരാഷ്ട്രതലത്തിലെ സഹകരണം ആഗോള തൊഴിലില്ലായ്മയുടെ തോത് കുറയ്ക്കാനാകുമെന്ന് റിപ്പോര്‍ട്ട് പറയുന്നു.

തൊഴിലിടങ്ങളില്‍ ജീവനക്കാരെ സംരക്ഷിക്കുക, സമ്പദ് വ്യവസ്ഥയും തൊഴില്‍ക്ഷമതയും പ്രോത്സാഹിപ്പിക്കുന്ന നടപടികള്‍,തൊഴിലിനും വേതനത്തിനുമുള്ള പിന്തുണ തുടങ്ങിയവയില്‍ ശ്രദ്ധ പതിപ്പിക്കാന്‍ രാജ്യങ്ങള്‍ തയ്യാറാകണമെന്നും റിപ്പോര്‍ട്ട് പറയുന്നു. സൂക്ഷ്മ,ചെറുകിട സംരംഭങ്ങള്‍ ഉള്‍പ്പെടെയുള്ളവയില്‍ തൊഴില്‍ പിന്തുണ,സാമൂഹ്യ സുരക്ഷിതത്വം എന്നിവ ഉറപ്പാക്കപ്പെടണം. സാമ്പത്തിക നയരൂപീകരണങ്ങള്‍,മികച്ച പിന്തുണ നല്‍കുന്ന വായ്പകള്‍,സാമ്പത്തിക സഹായം തുടങ്ങിയവ വിവിധ ധനകാര്യ വിഭാഗങ്ങളില്‍  റിപ്പോര്‍ട്ട് ശിപാര്‍ശ ചെയ്യുന്നു. കൊറോണ കാരണമുണ്ടായ സാമ്പത്തിക,തൊഴില്‍ പ്രതിസന്ധിയാണ് പ്രശ്‌നങ്ങളിലേക്ക് നയിക്കുന്നത്. 2008-09 കാലത്ത് സാമ്പത്തിക പ്രതിസന്ധിയിലും ആഗോള തൊഴിലില്ലായ്മ നരക്ക് വന്‍തോതില്‍ ഉയരാനിടയായി. സമാനഗതിയിലുള്ള തിരിച്ചുവരവിന് വഴിയൊരുക്കിയത് അന്തര്‍ദേശീയ തലത്തിലെ സഹകരണ നയങ്ങളാണ്. ഇതേരീതി നിലവിലെ പ്രതിസന്ധിയിലും നടപ്പാക്കാനാണ് യുഎന്‍ നിര്‍ദേശിച്ചിരിക്കുന്നത്.

2008-09 ലെ ആഗോള മാന്ദ്യത്തെ തുടര്‍ന്ന് തൊഴിലില്ലായ്മ 22 ദശലക്ഷമായിരുന്നു. അന്ന് ആളുകള്‍ സ്വയം തൊഴിലിലൂടെ തിരിച്ചുകയറിയെങ്കിലും ഇപ്പോള്‍ പുറത്തിറങ്ങാനുള്ള സാഹചര്യമില്ലാത്തത് വന്‍ തിരിച്ചടിയാകും. തൊഴില്‍നഷ്ടം വരുമാനത്തിലും വെല്ലുവിളി ഉയര്‍ത്തും. 860 മില്യണ്‍ ഡോളറിനും 3.4 ട്രില്യണ്‍ ഡോളറിനും ഇടയില്‍ വരുമാനം ഇടിയാന്‍ നിലവിലെ പ്രതിസന്ധിക്ക് കാരണമാകുമെന്നാണ് സൂചന. ചരക്ക്,സേവന ഉപഭോഗം കുറയുന്നത് ബിസിനസില്‍ വന്‍ നഷ്ടമാണ് വരുത്തുകയെന്നും ഐഎല്‍ഓ പറയുന്നു.
 

Latest News