ഭോപ്പാല്‍- വിശ്വാസ വോട്ടെുപ്പിനു കാത്തുനില്‍ക്കാതെ മധ്യപ്രദേശിലെ കോൺഗ്രസ് മുഖ്യമന്ത്രി കമൽനാഥ് രാജിവെച്ചു. സർക്കാരിനെ അട്ടിമറിക്കാൻ ബിജെപി ഗൂഢാലോചന നടത്തിയെന്ന് അദ്ദേഹം പത്രസമ്മേളനത്തിൽ ആരോപിച്ചു. കോടിക്കണക്കിനു രൂപ മുടക്കിയാണ് ബിജെപി എംഎൽഎമാരെ രാജി വെപ്പിച്ചതെന്നും ജനാധിപത്യ മൂല്യങ്ങൾ ലംഘിച്ച ബിജെപി ജനങ്ങളെ വഞ്ചിച്ചുവെന്നും കമൽനാഥ് ആരോപിച്ചു.
ബിജെപിക്ക് അസൂയ ഉണ്ടാക്കും വിധമാണ് 15 മാസം സംസ്ഥാനത്തെ ശരിയായ ദിശയിൽ നയിച്ചത്. സർക്കാർ തെറ്റായ വാഗ്ദാനങ്ങൾ നൽകിയിട്ടില്ല. അഞ്ചു വർഷത്തേക്കാണ് ജനങ്ങൾ അധികാരം നൽകിയതെങ്കിലും അധികാരത്തിൽ കയറിയ ആദ്യം ദിനം മുതൽ ബിജെപി സർക്കാരിനെ താഴെയിറക്കാന്‍ ശ്രമം തുടങ്ങിയിരുന്നുവെന്നും കമല്‍നാഥ് പറഞ്ഞു.