കമല്‍നാഥ് സര്‍ക്കാര്‍ നാളെ വിശ്വാസവോട്ടെടുപ്പ് നടത്തി ഭൂരിപക്ഷം തെളിയിക്കണം: സുപ്രിംകോടതി


ന്യൂദല്‍ഹി- കമല്‍നാഥ് സര്‍ക്കാരിന് സുപ്രിംകോടതിയില്‍ നിന്ന് കനത്ത പ്രഹരം. നാളെ അഞ്ച് മണിക്ക് മുമ്പ് വിശ്വാസവോട്ടെടുപ്പ് നടത്തി ഭൂരിപക്ഷം തെളിയിക്കണമെന്ന് സുപ്രിംകോടതി ഉത്തരവിട്ടു. ബിജെപിയാണ് സുപ്രിംകോടതിയെ സമീപിച്ചത്. ജസ്റ്റിസുമാരായ ഡിവൈ ചന്ദ്രചൂഡ്,ഹേമന്ത് ഗുപ്ത എന്നിവര്‍ അടങ്ങിയ ബെഞ്ച് പുറപ്പെടുവിച്ച വിധി കമല്‍നാഥ് സര്‍ക്കാരിന് കനത്ത തിരിച്ചടിയാണ് നല്‍കിയിരിക്കുന്നത്.

മധ്യപ്രദേശിലെ രാഷ്ട്രീയ അനിശ്ചിതത്വം അനന്തമായി നീണ്ടുപോകാന്‍ പാടില്ലെന്നും കോടതി പറഞ്ഞു. നാളെ കമല്‍നാഥ് സര്‍ക്കാര്‍ നിയമസഭാ സമ്മേളനം വിളിച്ച് ചേര്‍ത്ത് ഭൂരിപക്ഷം തെളിയിക്കണം. നാളെ വൈകീട്ട് വിശ്വാസവോട്ടെടുപ്പ് പൂര്‍ത്തിയാക്കുന്നത് മാത്രമായിരിക്കണം സഭയുടെ അജണ്ടയെന്നും സുപ്രിംകോടതി ഉത്തരവിട്ടു.
 

Latest News