രൂപയുടെ തകർച്ച തുടരുന്നു; ഡോളറിന് 75.31

മുംബൈ- രൂപയുടെ മൂല്യം കുത്തനെ ഇടിഞ്ഞ് യു.എസ് ഡോളറിന് ഇതാദ്യമായി 75.31 ആയി. കഴിഞ്ഞ ദിവസം 74.24 രൂപക്കാണ് ക്ലോസ് ചെയ്തിരുന്നത്. നിക്ഷേപകർ കറന്‍സി വിറ്റഴിച്ചുകൊണ്ടിരിക്കെ ഏഷ്യയിലെ എല്ലാ കറന്‍സികളും കൂപ്പുകുത്തുകയാണ്.

ഇന്നലെ രാവിലെ ഡോളറിനെതിരെ 74.96 ന് വില്‍പന ആരംഭിച്ച രൂപയുടെ വ്യാപാരം 74.77-75.31 നിടയിലായിരുന്നു. ഒടുവില്‍ വ്യാപരം അവസാനിക്കുമ്പോള്‍ 74.99 ആയിരുന്നു മൂല്യം.

 

Latest News