ന്യൂദല്‍ഹി- ബാബാ രാംദേവിന്റെ പതഞ്ജലി ഗ്രൂപ്പിനെതിരെ 75 കോടിരൂപ പിഴ ചുമത്തി ദേശീയ കൊള്ളലാഭ വിരുദ്ധ അതോറിറ്റി. ജിഎസ്ടി നിരക്ക് കുറച്ചതിന്റെ ആനുകൂല്യം ഉപഭോക്താക്കള്‍ക്ക് നല്‍കാതെ കൊള്ളയടിച്ചുവെന്നാണ് ആരോപണം. പതഞ്ജലിയുടെ വാഷിങ് പൗഡറിന് ജിഎസ്ടി കുറച്ചത് കാണിക്കാതെ വില വര്‍ധിപ്പിച്ച് വിറ്റുവെന്നാണ് എന്‍എഎ കണ്ടെത്തിയത്.
ജിഎസ്ടി 28% ല്‍ നിന്ന് 18 % ആയി കുറച്ചിരുന്നു. എന്നാല്‍ ഉപഭോക്താക്കള്‍ക്ക് ഇതിന്റെ ഗുണം കമ്പനി ലഭ്യമാക്കിയില്ലെന്നും അതോറിറ്റി ആരോപിച്ചു. മൂന്ന് മാസമാണ് പിഴ അടക്കാന്‍ സമയം അനുവദിച്ചിരിക്കുന്നത്. പിഴ തുക കേന്ദ്ര,സംസ്ഥാന ഉപഭോക്തൃക്ഷേമ ഫണ്ടുകളിലാണ് നിക്ഷേപിക്കേണ്ടത്.