ട്രംപ് ചൈനീസ് വൈറസ് എന്ന് വിശേഷിപ്പിച്ചത് വിവാദമാകുന്നു 

വാഷിംഗ്ടണ്‍-അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കൊറോണ വൈറസിനെ ചൈനീസ് വൈറസ് എന്ന് വിശേഷിപ്പിച്ചത് വിവാദമാകുന്നു.കൊറോണ ബാധയുടെ സാഹചര്യത്തില്‍ തകര്‍ന്ന എയര്‍ലൈന്‍സ് അടക്കമുള്ള വ്യവസായങ്ങളെ സഹായിക്കും എന്ന് അമേരിക്കന്‍ പ്രസിഡന്റ് ട്രംപ് പറഞ്ഞിരുന്നു.അദ്ധേഹം ഇക്കാര്യം ട്വിറ്ററില്‍ കൂടിയാണ് അറിയിച്ചത്.ഈ ട്വീറ്റ് ഇപ്പോള്‍ വിവാദം ആയിരിക്കുകയാണ്.ട്വീറ്റില്‍ അമേരിക്കന്‍ പ്രസിഡന്റ് ഉപയോഗിച്ച വാക്കാണ് വിവാദത്തിന് കാരണമായത്.ഇതില്‍ ചൈനീസ് വൈറസ് എന്ന വാക്കാണ് കൊറോണ വൈറസിനെ സൂചിപ്പിക്കാന്‍ ട്രംപ് ഉപയോഗിച്ചിരിക്കുന്നത്. കൊറോണ ആദ്യം ചൈനയില്‍ ആണ് പൊട്ടി പുറപ്പെട്ടത്. ചൈനീസ് വൈറസ് ബാധിച്ച വ്യവസായങ്ങളെ സഹായിക്കുമെന്നും അമേരിക്ക ശക്തമായി തിരിച്ചുവരുമെന്നും ട്രംപ് ട്വീറ്റ് ചെയ്തു. എന്തായാലും ട്രംപ് ചൈനീസ് വൈറസ് എന്ന പദം ഉപയോഗിച്ചത് അന്താരാഷ്ട്ര തലത്തില്‍ ചര്‍ച്ചയായിരിക്കുകയാണ്. എന്നാല്‍ ഇക്കാര്യത്തില്‍ ചൈനയുടെ ഭാഗത്ത് നിന്നും ഔദ്യോഗിക പ്രതികരണങ്ങള്‍ ഒന്നും ഇതുവരെ ഉണ്ടായിട്ടില്ല.

Latest News